European Football Foot Ball Top News

യു.സി.എൽ; ചെൽസി ഇന്ന് സാൽസ്ബർഗിനെ നേരിടും.!

October 25, 2022

author:

യു.സി.എൽ; ചെൽസി ഇന്ന് സാൽസ്ബർഗിനെ നേരിടും.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് മുൻ ചാമ്പ്യന്മാരായ ചെൽസി ഓസ്ട്രിയൻ ക്ലബ് ആയ ആർ.ബി സാൽസ്ബർഗിനെ നേരിടുകയാണ്. ഇന്ത്യൻ സമയം രാത്രി 10.15 ന് സാൽസ്ബർഗിൻ്റെ മൈതാനമായ റെഡ്ബുൾ അരീനയിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ചെൽസിക്ക് നോക്കൗട്ട് ഉറപ്പിക്കാൻ കഴിയും. നിലവിൽ 4 മത്സരങ്ങളിൽ നിന്നും 7 പോയിൻ്റുമായി ടേബിളിൽ ഒന്നാം സ്ഥാനത്താണ് ചെൽസി. അത്രയും മത്സരങ്ങളിൽ നിന്നും 6 പോയിൻ്റ് നേടിയ സാൽസ്ബർഗ് രണ്ടാം സ്ഥാനത്താണ്.

ഇരുവരും ഗ്രൂപ്പിലെ ആദ്യപാദത്തിൽ ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 ന് സമനിലയാകുകയായിരുന്നു. അതുകൊണ്ടുതന്നെ സാൽസ്ബർഗിനെ അവരുടെ മൈതാനത്ത് കീഴടക്കി നോക്കൗട്ട് ഉറപ്പിക്കാൻ ആകും ഗ്രഹാം പോട്ടറും സംഘവും ഇന്ന് ശ്രമിക്കുക. എന്തായാലും കാത്തിരുന്നുകാണാം.

Leave a comment