EPL 2022 European Football Foot Ball Top News transfer news

നാപ്പോളിയുടെ വിക്ടർ ഒസിംഹെന്‍റെ മൂല്യം കുത്തനെ ഉയരുന്നു

October 22, 2022

നാപ്പോളിയുടെ വിക്ടർ ഒസിംഹെന്‍റെ മൂല്യം കുത്തനെ ഉയരുന്നു

നാപോളി സ്‌ട്രൈക്കർ വിക്ടർ ഒസിംഹെനെ സ്വന്തമാക്കാനുള്ള മത്സരത്തിൽ ടോട്ടൻഹാം ഹോട്‌സ്പറും ചേർന്നതായി റിപ്പോർട്ട്.മികച്ച ഫോമില്‍ സീസണ്‍ ആരംഭിച്ച നൈജീരിയൻ ഇന്റർനാഷണൽ താരം ഇതുവരെ എട്ട് മത്സരങ്ങളിൽ നാല് ഗോളുകളും  ഒരു അസിസ്റ്റും സംഭാവന ചെയ്തിട്ടുണ്ട്.സീരി എ പട്ടികയില്‍ തലപ്പത്ത് ഉള്ളില്‍ നാപോളിക്ക് വേണ്ടി താരം മികച്ച റോള്‍ ആണ് നിര്‍വഹിച്ചിട്ടുള്ളത്.

Tottenham join race for Victor Osimhen?

എന്നിരുന്നാലും സീസണിലെ ഏതാനും ആഴ്ചകൾ ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് അദ്ദേഹത്തിന് നഷ്ടമായിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി തുടങ്ങിയ ടീമുകൾ 23 കാരനായ താരത്തിനായുള്ള ഒരു കരാറിൽ താൽപ്പര്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.ഗബ്രിയേൽ ജീസസിന് വേണ്ടി ഒരു കരാർ ഉണ്ടാക്കുന്നതിന് മുമ്പ് ആഴ്സണലും താരത്തെ  ബന്ധപ്പെട്ടിരുന്നു. ഇപ്പോൾ, അന്റോണിയോ കോണ്ടെ ഒസിംഹെനുവേണ്ടി ഒരു നീക്കം നടത്താന്‍ ടോട്ടന്‍ഹാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.താരത്തിന് നാപോളി ഇട്ടിരിക്കുന്ന മൂല്യം 100 മില്യന്‍ ഡോളറിനും അപ്പുറം ആണ്.എന്നാല്‍ അത്രയും വില കൊടുത്ത് താരത്തിനെ സ്വന്തമാക്കുന്നതില്‍ ലണ്ടന്‍ ക്ലബിന് അതിയായ എതിര്‍പ്പ് ഉണ്ടെന്നും കാൽസിയോമെർകാറ്റോ അവകാശപ്പെടുന്നു.

Leave a comment