Foot Ball ISL Top News

ഒഗ്ബെച്ചെയുടെ ഗോളിൽ ബംഗളുരുവിനെ മറികടന്ന് ഹൈദരാബാദ്.!

October 22, 2022

author:

ഒഗ്ബെച്ചെയുടെ ഗോളിൽ ബംഗളുരുവിനെ മറികടന്ന് ഹൈദരാബാദ്.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളുരുവിനെതിരെ ഹൈദരാബാദിന് വിജയം. അവസാന നിമിഷം നൈജീരിയൻ താരം ബർത്തലോമിയോ ഒഗ്ബെച്ചെ നേടിയ ഏകഗോളിലാണ് ഹൈദരാബാദ് വിജയക്കൊടി പാറിച്ചത്. മത്സരത്തിൽ കൂടുതൽ ആക്രമിച്ചുകളിച്ചത് ഹൈദരാബാദ് ആയിരുന്നു. എന്നാലും ആദ്യപകുതിയിൽ ഗോളുകൾ ഒന്നും തന്നെ പിറന്നില്ല. തീർത്തും നിരാശജനകമായി ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലും അതേ സ്ഥിതിവിശേഷം തന്നെയാണ് തുടർന്നത്. ഗോൾ നേടുവാൻ ഉള്ള അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും അവയൊന്നും ഗോൾ ആക്കി മാറ്റുവാൻ ആതിഥേയർക്ക് കഴിഞ്ഞില്ല. ബംഗളുരുവിന് വിരലിൽ എണ്ണാവുന്ന അവസരങ്ങൾ മാത്രമേ മത്സരത്തിൽ ലഭിച്ചുള്ളൂ.

അങ്ങനെ റഗുലർ ടൈം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ഒഗ്ബെച്ചെയുടെ ഗോൾ പിറന്നു. 82ആം മിനിറ്റിൽ ഹൈദരാബാദിന് അനുകൂലമായി കോർണർ ലഭിച്ചു. കിക്ക് എടുത്ത സ്പാനിഷ് താരം ബോർഹ ഹേരേര ഒരു ഒളിംപിക് ഗോളിനാണ് ശ്രമിച്ചത്. സെക്കൻ്റ് പോസ്റ്റിലേക്ക് ചാഞ്ഞിറങ്ങിയ പന്ത് ബംഗളുരു ഗോൾകീപ്പർ സന്തു തട്ടിയകറ്റി. എന്നാൽ തൊട്ടുമുമ്പിൽ നിന്ന ഒഗ്ബെച്ചെയുടെ നേർക്കാണ് ബോൾ എത്തിയത്. താരത്തിൻ്റെ ഹെഡ്ഡർ ബംഗളുരുവിൻ്റെ വലയിൽ പതിച്ചു. അതോടെ കളി ഹൈദരാബാദിൻ്റെ വരുതിയിലായി. ശേഷിച്ച സമയം ഒരു ഗോൾ മടക്കുവാനായി ബംഗളുരു കിണഞ്ഞു പരിശ്രമിച്ചെങ്കിലും അവയൊന്നും ഫലം കണ്ടില്ല. അതോടെ മത്സരം 1-0 എന്ന നിലയിൽ അവസാനിച്ചു.

3 മത്സരങ്ങളിൽ നിന്നും അപരാജിതരായി 7 പോയിൻ്റ് സ്വന്തമാക്കിയ ഹൈദരാബാദ് ഗോവയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് പ്രവേശിച്ചു. അത്രയും കളികളിൽ നിന്നും 4 പോയിൻ്റ് നേടിയ ബംഗളുരു 4ആം സ്ഥാനത്താണ്.

Leave a comment