EPL 2022 European Football Foot Ball Top News transfer news

വില്ലയുടെ മാനേജർ സ്ഥാനത്ത് നിന്ന് സ്റ്റീവൻ ജെറാർഡ് പുറത്ത്

October 21, 2022

വില്ലയുടെ മാനേജർ സ്ഥാനത്ത് നിന്ന് സ്റ്റീവൻ ജെറാർഡ് പുറത്ത്

ഫുൾഹാമിനോട് 3-0 ന് തോറ്റതിന് ശേഷം സ്റ്റീവൻ ജെറാർഡിനെ  ആസ്റ്റൺ വില്ലയുടെ മാനേജർ സ്ഥാനത്ത് നിന്ന് പുറത്താക്കി.“സ്റ്റീവന്റെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും ഞങ്ങൾ നന്ദി പറയുന്നു, ഭാവിയിൽ അദ്ദേഹത്തിന് ആശംസകൾ നേരുന്നു,”  ക്ലബ് എന്നിങ്ങനെ ഒരു പ്രസ്താവനയിലൂടെ ആണ് വാര്‍ത്ത‍ പുറത്തു വിട്ടത്.

Steven Gerrard on his retirement: The interview in full - Liverpool FC

 

2021 നവംബറിൽ മൂന്ന് വർഷത്തെ കരാറിലാണ് ജെറാർഡിനെ നിയമിച്ചത്,എന്നാൽ ഈ സീസണില്‍  11 മത്സരങ്ങൾക്ക് ശേഷം റിലഗേഷന്‍ സോണില്‍ നിന്നും ഒരു സ്ഥാനം മാത്രം മുകളില്‍ ആണ് നിലവില്‍ അവര്‍.മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനു  ക്രാവൻ കോട്ടേജിലെ മത്സരത്തില്‍ ഫുൾഹാം ആരാധകരുടെ പക്കല്‍ നിന്ന് ലഭിച്ച  ക്ലബില്‍ നിന്ന് പുറത്താവും എന്ന ചാന്റ് ഇതോടെ  ശരിയായി ഭവിച്ചിരിക്കുന്നു. 2018 മുതൽ സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിൽ തുടരുകയും അവരെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തതിനാല്‍  ജെറാർഡിനെ കഴിഞ്ഞ നവംബറിൽ ഡീൻ സ്മിത്തിനു പകരം നിയമിക്കുകയായിരുന്നു.ടോട്ടൻഹാം ഹോട്‌സ്‌പറിന്റെയും പാരീസ് സെന്റ് ജെർമെയ്‌ന്റെയും മുൻ കോച്ച് മൗറീഷ്യോ പോച്ചെറ്റിനോയെയാണ് വില്ല അടുത്തതായി നിരീക്ഷിച്ചു വരുന്നത് എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.വില്ലയുടെ അടുത്ത മത്സരം ഞായറാഴ്ച ബ്രെന്റ്‌ഫോർഡിനെതിരെയാണ്.

Leave a comment