EPL 2022 European Football Foot Ball Top News

ചെൽസിയെ സമനിലയിൽ കുരുക്കി ബ്രെൻ്റ്ഫോർഡ്.!

October 20, 2022

author:

ചെൽസിയെ സമനിലയിൽ കുരുക്കി ബ്രെൻ്റ്ഫോർഡ്.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയ്ക്ക് സമനിലക്കുരുക്ക്. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ബ്രെൻ്റ്ഫോർഡാണ് ഗ്രഹാം പോട്ടറിൻ്റെയും സംഘത്തിൻ്റെയും സമനില തെറ്റിച്ചത്. ബ്രെൻ്റ്ഫോഡിൻ്റെ മൈതാനമായ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറിയത്. സത്യത്തിൽ ചെൽസി പരാജയപ്പെടാതിരുന്നത് ഗോൾകീപ്പർ കെപ്പയുടെ മികവ് കൊണ്ടാണ്. ഇരു ടീമുകൾക്കും ഗോൾ നേടുവാൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ അവയൊന്നും ഫലം കണ്ടില്ല. ബ്രെൻ്റ്ഫോർഡ് പല തവണ ഗോൾ നേടിയെന്ന് തോന്നിപ്പിച്ചതാണ്. എന്നാൽ കെപ്പയുടെ തകർപ്പൻ സേവുകൾ അവരെ രക്ഷിക്കുകയായിരുന്നു. മറുവശത്ത് ചെൽസിക്ക് ലീഡ് നേടുവാൻ ലഭിച്ചൊരു സുവർണാവസരം ബ്രോജ പാസ്സ് നൽകാൻ വൈകിയതിനെ തുടർന്ന് പാഴായി. എന്തായാലും ഒടുവിൽ ഇരുടീമുകളും ഓരോ പോയിൻ്റ് വീതം പങ്കിട്ടുകൊണ്ട് സമനിലയിൽ പിരിഞ്ഞു.

10 മത്സരങ്ങളിൽ നിന്നും 20 പോയിൻ്റ് നേടിയ ചെൽസി 4ആം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ നിന്നും 14 പോയിൻ്റ് നേടിയ ബ്രെൻ്റ്ഫോർഡ് 9ആം സ്ഥാനത്താണ്. ഇനി വരുന്ന ശനിയാഴ്ച യുണൈറ്റഡുമായാണ് ചെൽസിയുടെ അടുത്ത മത്സരം.

Leave a comment