EPL 2022 European Football Foot Ball Top News

സിറ്റിയെ കീഴടക്കിയ ആത്മവിശ്വാസത്തിൽ ലിവർപൂൾ ഇന്ന് വെസ്റ്റ്ഹാമിനെതിരെ.!

October 19, 2022

author:

സിറ്റിയെ കീഴടക്കിയ ആത്മവിശ്വാസത്തിൽ ലിവർപൂൾ ഇന്ന് വെസ്റ്റ്ഹാമിനെതിരെ.!

പ്രീമിയർ ലീഗിൽ ഇന്ന് ലിവർപൂൾ വെസ്റ്റ്ഹാം പോരാട്ടം. ലിവർപൂളിൻ്റെ തട്ടകമായ ആൻഫീൽഡിൽ വെച്ച് ഇന്ത്യൻ സമയം പുലർച്ചെ 12 മണിക്കാണ് ഈയൊരു മത്സരം ആരംഭിക്കുക. കഴിഞ്ഞ മത്സരത്തിൽ അപരാജിത കുതിപ്പ് നടത്തിവന്ന മാഞ്ചസ്റ്റർ സിറ്റിയെ ലിവർപൂൾ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയിരുന്നു. അതിൻ്റെ ആത്മവീര്യം തെല്ലും ചോരാതെ ക്ലോപ്പും സംഘവും ഇന്ന് വീണ്ടും ആൻഫീൽഡിൽ തന്നെയിറങ്ങുമ്പോൾ വെസ്റ്റ്ഹാം പിടിച്ചുനിൽക്കാൻ കുറച്ചു വിയർക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. കഴിഞ്ഞ മത്സരത്തിൽ സതാംപ്ടണുമായി സമനില വഴങ്ങേണ്ടിവന്നതിൻ്റെ ക്ഷീണത്തിലാണ് വെസ്റ്റ്ഹാമിൻ്റെ വരവ്.

മുൻ മത്സരത്തിൽ പരിക്കേറ്റ ലൂയിസ് ഡയസ് ഉടനെയൊന്നും ടീമിനൊപ്പം ചേരില്ല. കൂടാതെ ഡിയേഗോ ജോട്ടയ്ക്കും പരിക്കേറ്റിരുന്നു. താരത്തിന് ലോകകപ്പ് വരെ നഷ്ടമാകുമെന്നാണ് അറിയാൻ കഴിയുന്ന വിവരം. ഈ രണ്ട് പ്രധാന താരങ്ങളും ഇല്ലാത്തത് ക്ലോപ്പിന് തലവേദനയാകും. 9 മത്സരങ്ങളിൽ നിന്നും വെറും 13 പോയിൻ്റുമായി 8ആം സ്ഥാനത്താണ് ലിവർപൂൾ. അതുകൊണ്ടുതന്നെ തിരിച്ചുവരണമെങ്കിൽ ഇന്ന് വിജയം കൂടിയേ തീരൂ. വെസ്റ്റ്ഹാമിൻ്റെ അവസ്ഥ അതിലും ദാരുണമാണ് 10 മത്സരങ്ങൾ പൂർത്തിയാക്കിയ അവർക്ക് വെറും 11 പോയിൻ്റ് മാത്രമാണ് ഇതുവരെ നേടുവാൻ കഴിഞ്ഞിട്ടുള്ളത്. ടേബിളിൽ 13 ആം സ്ഥാനത്താണ് നിലവിൽ വെസ്റ്റ്ഹാം അതുകൊണ്ടുതന്നെ തോൽവിയെ പറ്റി ചിന്തിക്കുവാൻ പോലും അവർക്ക് ആകില്ല. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment