EPL 2022 European Football Foot Ball Top News

പ്രീമിയർ ലീഗിൽ ഇന്ന് യുണൈറ്റഡും ടോട്ടനാമും തമ്മിൽ കൊമ്പുകോർക്കുന്നു.!

October 19, 2022

author:

പ്രീമിയർ ലീഗിൽ ഇന്ന് യുണൈറ്റഡും ടോട്ടനാമും തമ്മിൽ കൊമ്പുകോർക്കുന്നു.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. ഇന്ത്യൻ സമയം പുലർച്ചെ 12.45 നു നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടനം ഹോട്സ്പറിനെ നേരിടും. യുണൈറ്റഡിൻ്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. കഴിഞ്ഞ മത്സരത്തിൽ ന്യൂകാസിലിനോട് ഗോൾരഹിത സമനില വഴങ്ങിക്കൊണ്ടാണ് ടെൻഹാഗിൻ്റെയും സംഘത്തിൻ്റെയും വരവ്. അതേസമയം അവസാന മത്സരത്തിൽ എവർട്ടണിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് കീഴടക്കിയ ആത്മവിശ്വാസത്തിലാണ് ടോട്ടനാമിൻ്റെ വരവ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചിലപ്പോൾ ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല. ആൻ്റണി, റാഷ്ഫോർഡ്, സാഞ്ചോ സഖ്യമായിരിക്കും യുണൈറ്റഡിൻ്റെ മുന്നേറ്റം നയിക്കുക. പരിക്കേറ്റ ആൻ്റണി മാർഷ്യലിൻ്റെ തിരിച്ചുവരവ് ഉടനെയൊന്നും ഉണ്ടയേക്കില്ല. മധ്യനിരയിൽ ക്രിസ്റ്റ്യൻ എറിക്സെൻ കളിക്കുന്ന കാര്യവും സംശയമാണ്.

മറുവശത്ത് കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ റിച്ചാർലിസൺ ഈ മാസം ഇനി കളിക്കാനിടയില്ല. താരത്തിൻ്റെ പരിക്ക് സാരമുള്ളതാണ്. അതോടൊപ്പം പരിക്കേറ്റ് പുറത്തിരിക്കുന്ന കുളുസേവ്സ്കി ഇന്നത്തെ മത്സരത്തിലും ഇറങ്ങുവാൻ സാധ്യതയില്ല. ലോകകപ്പ് വരാനിരിക്കെ താരങ്ങളുടെ പരിക്ക് ടീമുകൾക്ക് തലവേദനയാണ്. ഇന്നത്തെ മത്സരം വിജയിക്കാനായാൽ 26 പോയിൻ്റുമായി സിറ്റിക്കൊപ്പമെത്താൻ ടോട്ടനാമിന് കഴിയും. അതേ സമയം യുണൈറ്റഡ് ആണ് വിജയിക്കുന്നതെങ്കിൽ 19 പോയിൻ്റുമായി ആദ്യ നാലിൽ എത്തുക എന്ന ദൗത്യത്തിന് അടുത്തെത്തുവാൻ അവർക്ക് സാധിക്കും. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.

Leave a comment