European Football Foot Ball Top News

ലോകഫുട്ബോളറെ ഇന്നറിയാം; ബാലൺ ഡി ഓർ പുരസ്കാരദാനം ഇന്ന്.!

October 17, 2022

author:

ലോകഫുട്ബോളറെ ഇന്നറിയാം; ബാലൺ ഡി ഓർ പുരസ്കാരദാനം ഇന്ന്.!

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് നൽകുന്ന ബാലൺ ഡി ഓർ ആർക്ക് ലഭിക്കുമെന്ന് അറിയുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതിയാവും. ഇന്ത്യൻ സമയം പുലർച്ചെ 12 മണിക്ക് പാരീസിൽ വെച്ച് നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ ഫ്രഞ്ച് ഫുട്ബാൾ മാഗസിൻ വിജയിയെ പ്രഖ്യാപിക്കും. ഈ പുരസ്കാരത്തിന് വേണ്ടിയുള്ള 30 അംഗ ചുരുക്ക പട്ടികയിൽ നിലവിലെ ജേതാവായ ലയണൽ മെസ്സിക്ക് ഇടംപിടിക്കുവാൻ കഴിഞ്ഞിരുന്നില്ല. സൂപ്പർ താരം നെയ്മറും പട്ടികയിൽ ഇല്ല. ഫ്രഞ്ച് താരവും റയൽ മാഡ്രിഡ് നായകനുമായ കരീം ബെൻസീമയ്ക്കാണ് ബാലൺ ഡി ഓർ ലഭിക്കുവാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 44 ഗോളുകളും 15 അസിസ്റ്റുകളുമാണ് കഴിഞ്ഞ സീസണിലെ ബെൻസീമയുടെ സമ്പാദ്യം. കൂടാതെ റയലിനൊപ്പം ലാ ലിഗ, ചാമ്പ്യൻസ് ലീഗ് എന്നീ കിരീടങ്ങൾ നേടുവാനും കഴിഞ്ഞത് ബാലൺ ഡി ഓർ നേടുവാനുള്ള താരത്തിൻ്റെ സാധ്യത വർധിപ്പിക്കുന്നു. ലെവണ്ടോസ്കി, സല തുടങ്ങിയവർ ആയിരിക്കും ബെൻസീമക്ക് കുറച്ചെങ്കിലും വെല്ലുവിളി ഉയർത്തുവാൻ സാധ്യത.

 

ഇതോടൊപ്പം മികച്ച വനിത താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം, ഏറ്റവും മികച്ച ഗോൾ കീപ്പർക്ക് ഉള്ള പുരസ്കാരം, മികച്ച യുവതാരത്തിനുള്ള പുരസ്കാരം, മികച്ച കോച്ചിനുള്ള പുരസ്കാരം, ക്ലബിനുള്ള പുരസ്കാരം തുടങ്ങിയവയും ഇന്ന് നൽകപ്പെടും. എന്തായാലും ആരൊക്കെ എന്തൊക്കെ സ്വന്തമാക്കുമെന്നറിയാൻ നമുക്ക് കുറച്ചുമണിക്കൂറുകൾ കൂടി കാത്തിരിക്കാം.

Leave a comment