European Football Foot Ball Top News

ലീഗ് വണ്ണിൽ ഇന്ന് പി.എസ്.ജി മാർസെയ്യി പോരാട്ടം.!

October 16, 2022

author:

ലീഗ് വണ്ണിൽ ഇന്ന് പി.എസ്.ജി മാർസെയ്യി പോരാട്ടം.!

ഫ്രഞ്ച് ലീഗ് വണ്ണിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെയിൻ്റ് ജർമെയ്ൻ ഒളിംപിക് മർസേയ്യിയെ നേരിടും. പിഎസ്ജിയുടെ തട്ടകമായ പാർക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. നിലവിൽ ടേബിളിൽ ഒന്നാം സ്ഥാനക്കാരാണ് പിഎസ്ജി. 10 മത്സരങ്ങൾ പൂർത്തിയാക്കിയ പാരീസിന് 8 വിജയങ്ങളും 2 സമനിലയുമടക്കം 26 പോയിൻ്റാണ് ഉള്ളത്. മാർസേയ്യി നിലവിൽ നാലാം സ്ഥാനത്താണ്. 10 മത്സരങ്ങളിൽ നിന്നും 7 വിജയവും 2 സമനിലയും ഒരു തോൽവിയുമായി 23 പോയിൻ്റാണ് അവരുടെ സമ്പാദ്യം. ഇന്ന് പിഎസ്ജിയെ പരാജയപ്പെടുത്തുവാൻ കഴിഞ്ഞാൽ മാർസെയ്യിക്ക് പോയിൻ്റിൽ പിഎസ്ജിയ്ക്ക് ഒപ്പം എത്തുവാൻ സാധിക്കും. പിഎസ്ജിയുടെ പ്രധാന ശത്രുക്കളിൽ ഒന്നാണ് മാർസേയ്യി. ഇരുവരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ എല്ലാം കളിക്കാർ തമ്മിൽ വാക്ക് തർക്കങ്ങളും കയ്യാങ്കളിയും ഒക്കെ ഉണ്ടാകാറുണ്ട്. എന്തിനേറെ കാണികൾ തമ്മിൽ വരെ ഉണ്ടാകാറുണ്ട് പ്രശ്നങ്ങൾ. അത്രയേറെ വാശിയേറിയ പോരാട്ടമായിരിക്കും ഇന്ന് നടക്കാനിരിക്കുന്നത്.

വിജയത്തിൽ കുറഞ്ഞതൊന്നും ഗാൾട്ടിയെറും സംഘവും ആഗ്രഹിക്കുന്നില്ല. സൂപ്പർ താരം സെർജിയോ റാമോസിന് സസ്പെൻഷൻ മൂലം കളിക്കുവാൻ കഴിയാത്തത് ടീമിന് തലവേധനയാകും. കിമ്പെമ്പെയുടെ അഭാവത്തിൽ ഡാനിലോ പെരേയ്രയാണ് മാർക്ക്വീഞ്ഞോസിനും റാമോസിനുമൊപ്പം കഴിഞ്ഞ മത്സരങ്ങളിൽ പിഎസ്ജിയുടെ പ്രതിരോധം കാത്തിരുന്നത്. ഇന്ന് റാമോസ് കൂടി ഇല്ലാത്ത സാഹചര്യത്തിൽ ടീം സെലക്ഷൻ ഗാൾട്ടിയർക്ക് തലവേധനയാകും. സൂപ്പർ താരം ലയണൽ മെസ്സി പരിക്ക് മാറി തിരിച്ചെത്തിയത് ക്യാമ്പിന് ആവേശം നൽകുന്ന വാർത്തയാണ്. ഇന്ന് മുന്നേറ്റ നിരയിൽ MNM നെ തന്നെ നമുക്ക് പ്രതീക്ഷിക്കാം. മറുവശത്ത് പിഎസ്ജിയെ അവരുടെ തട്ടകത്തിൽ കീഴടക്കിക്കൊണ്ട് ടേബിളിൽ മുന്നിലേക്ക് കടക്കുവാനാകും മാർസേയ്യി ശ്രമിക്കുക. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.

Leave a comment