European Football Foot Ball Top News transfer news

ബയേൺ മ്യൂണിക്കിന്റെ അൽഫോൻസോ ഡേവീസ് ; റയലിന്റെ പുതിയ സൈനിങ്ങ് ടാര്‍ഗറ്റ്

October 15, 2022

ബയേൺ മ്യൂണിക്കിന്റെ അൽഫോൻസോ ഡേവീസ് ; റയലിന്റെ പുതിയ സൈനിങ്ങ് ടാര്‍ഗറ്റ്

റയൽ മാഡ്രിഡ് ബയേൺ മ്യൂണിക്കിന്റെ അൽഫോൻസോ ഡേവീസിനെ ട്രാക്ക് ചെയ്യുന്നതായി റിപ്പോർട്ട്.കാനഡ ഇന്റർനാഷണൽ താരം  സ്പാനിഷ്, യൂറോപ്യൻ ചാമ്പ്യൻമാർക്കായി ഭാവിയിലെ സൈനിംഗ് ആയി മാനെജ്മെന്റ്  കണക്കാക്കുന്നു.2018-ൽ വാൻകൂവർ വൈറ്റ്‌ക്യാപ്‌സിൽ നിന്ന് ബയേണിലേക്ക് മാറിയ 21-കാരൻ  ലോക ഫുട്‌ബോളിലെ മുൻനിര ലെഫ്റ്റ് ബാക്കുകളിൽ ഒരാളായി പേരെടുത്തു കഴിഞ്ഞിരിക്കുന്നു.

Alphonso Davies in action for Bayern Munich on August 27, 2022

ഇപ്പോള്‍ ഡേവീസ് ബയേണ്‍ മ്യൂണിക്കിലെ ഒരു അവിഭാജ്യ ഘടക്കം ആയി മാറി കഴിഞ്ഞിരിക്കുന്നു.ഡേവീസ് നാല് ബുണ്ടസ്‌ലിഗ കിരീടങ്ങളും രണ്ട് ഡിഎഫ്ബി-പോക്കൽ ട്രോഫികളും ചാമ്പ്യൻസ് ലീഗും ജര്‍മന്‍ ക്ലാബിനോപ്പം നേടിയിട്ടുണ്ട്.മ്യൂണിക്കുമായി കരാര്‍ പൂര്‍ത്തിയാവാന്‍ ഡേവിസിന് ഇനിയും മൂന്നു വര്‍ഷം കൂടി കാത്തിരിക്കണം.ലോസ് ബ്ലാങ്കോസിന് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ നിരവധി ഓപ്ഷനുകൾ ഉണ്ട്, ഫെർലാൻഡ് മെൻഡി ആണ്  ഫസ്റ്റ് ചോയ്‌സ്  ,കൂടാതെ ഡേവിഡ് അലബയ്ക്കും നാച്ചോയ്ക്കും ആ റോളില്‍ കളിക്കാന്‍ ആയേക്കും.എന്നാല്‍ റയലിന് ഭാവിയില്‍ ആ റോളില്‍ മികച്ച ഒരു സൈനിങ്ങ് നടത്തണം എന്ന തീരുമാനത്തില്‍ ആണ്.അതിനാല്‍ ഡേവിസ് തന്നെ സാധ്യത ലിസ്റ്റില്‍ ഒന്നാമന്‍.

Leave a comment