EPL 2022 European Football Foot Ball Top News

ഫിൽ ഫോഡനുമായി 2027 വരെ കരാർ നീട്ടി; ഒഫീഷ്യൽ ആയി അന്നൗൺസ് ചെയ്ത് സിറ്റി.!

October 14, 2022

author:

ഫിൽ ഫോഡനുമായി 2027 വരെ കരാർ നീട്ടി; ഒഫീഷ്യൽ ആയി അന്നൗൺസ് ചെയ്ത് സിറ്റി.!

പ്രീമിയർലീഗ് ക്ലബ് ആയ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് സൂപ്പർതാരം ഫിൽ ഫോഡനുമായി ദീർഘകാല കരാറിൽ ഒപ്പുവെച്ചു. ഈ കാര്യം മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. പുതിയ കരാർ പ്രകാരം 2027 വരെയാണ് ഫോഡൻ സിറ്റിയ്ക്ക് വേണ്ടി ബൂട്ട് കെട്ടുക. ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് താരം കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. എർലിങ് ഹാലണ്ടുമായി മികച്ച ഒത്തിണക്കം ഉണ്ടാക്കിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു മിഡ്ഫീൽഡർ ആയിരുന്നിട്ട് കൂടി സിറ്റിയിൽ ഗാർഡിയോള താരത്തെ വിങ് ഫോർവേർഡ് പൊസിഷനിലാണ് കളിപ്പിക്കുന്നത്. എന്നാൽ തകർപ്പൻ പ്രകടനം തന്നെയാണ് ഫോഡൻ സിറ്റിയിൽ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. അതുതന്നെയാണ് സിറ്റി അധികൃതരെ താരത്തിൻ്റെ കരാർ നീട്ടുന്നതിലേക്ക് നയിച്ചതും.

കരാർ ഒപ്പുവച്ച ശേഷം ഫോഡൻ സിറ്റി ചാനലിനോട് പറഞ്ഞ വാക്കുകൾ നമുക്കൊന്ന് പരിശോധിക്കാം;

“ഈയൊരു കരാർ ഒപ്പിടാൻ കഴിഞ്ഞതിൽ ഞാൻ എത്രത്തോളം സന്തോഷവാനാണെന്ന് പറയുക ബുദ്ധിമുട്ടാണ്. ഇതൊരു സ്വപ്ന സാക്ഷാത്കാരണമാണ്. ഞാൻ എൻ്റെ ജീവിതത്തിൽ എന്നുമൊരു സിറ്റി ആരാധകൻ ആയിരിക്കും. എനിക്ക് ഈ ക്ലബ്ബിനെ ഒരുപാട് ഇഷ്ടമാണ്. 2027 വരെ ഞാൻ ഈ ക്ലബ്ബിൻ്റെ ഭാഗമാണെന്ന് അറിയുമ്പോൾ ശെരിക്കും ഒരു ആശ്ചര്യ അനുഭൂതിയാണ് ഉണ്ടാവുന്നത്.”

ഇതാണ് ഫോഡൻ കോൺട്രാക്ട് സൈൻ ചെയ്തതിന് ശേഷം സിറ്റി മാധ്യമങ്ങളോട് പറഞ്ഞത്. എന്തായാലും താരത്തിന് മാഞ്ചസ്റ്റർ സിറ്റിയിൽ മികച്ചൊരു ഭാവി ഉണ്ടാവട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Leave a comment