European Football Foot Ball Top News

നോക്കൗട്ട് ഉറപ്പിക്കുവൻ ബയേൺ ഇന്നിറങ്ങുന്നു; മത്സരം വിക്ടോറിയ പ്ലസനെതിരെ.!

October 12, 2022

author:

നോക്കൗട്ട് ഉറപ്പിക്കുവൻ ബയേൺ ഇന്നിറങ്ങുന്നു; മത്സരം വിക്ടോറിയ പ്ലസനെതിരെ.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സിയിൽ ബയേൺ മ്യുണിക്ക് ഇന്ന് വിക്ടോറിയ പ്ലസനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് പ്ലസൻ്റെ തട്ടകമായ ഡൂസൻ അരീനയിലാണ് ഈയൊരു മത്സരം അരങ്ങേറുക. ഇരുവരും തമ്മിൽ ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത 5 ഗോളുകൾക്ക് ബയേൺ വിക്ടോറിയ പ്ലസനെ തകർത്തുവിട്ടിരുന്നു. ഗ്രൂപ്പിലെ 3 മത്സരങ്ങളും വിജയിച്ചുകൊണ്ട് ടേബിളിൽ തലപ്പത്താണ് ബയേൺ ഉള്ളത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാനായാൽ നെഗൽസ്മാനും സംഘത്തിനും നോക്കൗട്ട് ഉറപ്പിക്കുവാൻ സാധിക്കും.

മറുവശത്ത് ഗ്രൂപ്പിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും പരാജയപ്പെട്ടുകൊണ്ട് ടേബിളിൽ അവസാന സ്ഥാനത്താണ് വിക്ടോറിയ പ്ലസൻ ഉള്ളത്. ഇന്ന് സ്വന്തം തട്ടകത്തിൽ ബയേണിനെ നേരിടുവാൻ ഒരുങ്ങുമ്പോൾ തോൽക്കാതെ പിടിച്ചുനിൽക്കുവാനാകും വിക്ടോറിയ ശ്രമിക്കുക. മാനെ, സനെ, മുസിയാല, മുള്ളർ, ഗ്നാബ്രി തുടങ്ങിയ വമ്പൻ താരങ്ങൾ അടങ്ങിയ ബയേൺ താരനിരയെ തടുത്ത് നിർത്തുവാൻ പ്ലസൻ നന്നേ പാടുപെടേണ്ടി വരും. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.

Leave a comment