European Football Foot Ball Top News

കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് സ്വന്തം മൈതാനത്ത് വെച്ച് കണക്ക് തീർക്കാൻ അത്ലറ്റിക്കോ.!

October 12, 2022

author:

കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് സ്വന്തം മൈതാനത്ത് വെച്ച് കണക്ക് തീർക്കാൻ അത്ലറ്റിക്കോ.!

യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് ബെൽജിയൻ ക്ലബ് ആയ ക്ലബ് ബ്രൂഗ്ഗെയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.15 ന് അത്ലറ്റിക്കോയുടെ മൈതാനമായ മെട്രോ പൊളിറ്റാനോ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഇരുവരും തമ്മിൽ ആദ്യ പാദത്തിൽ ക്ലബ് ബ്രൂഗ്ഗെയുടെ മൈതാനത്ത് വെച്ച് ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത 2 ഗോളുകൾക്ക് അത്ലറ്റിക്കോ ക്ലബ് ബ്രൂഗ്ഗെയോട് പരാജയപ്പെട്ടിരുന്നു. ഈയൊരു തോൽവിക്ക് പകരം വീട്ടാനുറച്ചാവും സിമിയോണിയും സംഘവും ഇന്ന് കളത്തിലിറങ്ങുക.

സൂപ്പർ താരങ്ങളായ അൻ്റോയിൻ ഗ്രീസ്മാൻ, അൽവാരോ മൊറാറ്റ, ജൊവാവോ ഫെലിക്സ് തുടങ്ങിയ താരങ്ങളിലാണ് അത്ലറ്റിക്കോയുടെ പ്രതീക്ഷ. നിലവിൽ 3 മത്സരങ്ങളിൽ നിന്നും 3 പോയിൻ്റ് മാത്രമായി ടേബിളിൽ അവസാന സ്ഥാനത്താണ് അത്ലറ്റിക്കോ. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ടീമിന് ഗുണം ചെയ്യില്ല. ഇന്നത്തെ മത്സരത്തിലും പരാജയപ്പെട്ടാൽ സിമിയോണിയ്ക്കും സംഘത്തിനും നോക്ക് ഔട്ട് സ്റ്റേജിലേക്ക് കടക്കുകയെന്നത് നടക്കാസ്വപ്നമായി മാറും. മറുവശത്ത് തകർപ്പൻ ഫോമിലാണ് ക്ലബ് ബ്രൂഗ്ഗെ കളിച്ചുകൊണ്ടിരിക്കുന്നത്. കളിച്ച 3 മത്സരങ്ങളിലും വിജയിച്ചുകൊണ്ടാണ് അവരുടെ വരവ്. അതുകൊണ്ട് തന്നെ കേവലം ഒരു വിജയം കൂടി മതിയാകും അവർക്ക് നോക്കൗട്ട് ഉറപ്പിക്കുവാൻ. ബാർസയിൽ നിന്നും ടീമിലെത്തിയ ഫെറാൻ ജുട്ഗ്ലയിലാണ് ബ്രുഗ്ഗെയുടെ പ്രതീക്ഷകളൊക്കെയും. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.

Leave a comment