European Football Foot Ball Top News

യുസിഎൽ; റേഞ്ചേഴ്സിനെ അവരുടെ തട്ടകത്തിൽ നേരിടാനൊരുങ്ങി ലിവർപൂൾ.!

October 12, 2022

author:

യുസിഎൽ; റേഞ്ചേഴ്സിനെ അവരുടെ തട്ടകത്തിൽ നേരിടാനൊരുങ്ങി ലിവർപൂൾ.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സ്റ്റേജിൻ്റെ രണ്ടാം പാദ മത്സരത്തിൽ ലിവർപൂൾ ഇന്ന് സ്കോട്ടിഷ് ക്ലബ് ആയ റേഞ്ചേഴ്സിനെ നേരിടും. റേഞ്ചേഴ്സിൻ്റെ മൈതാനമായ ഇബ്രോക്‌സ് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം പുലർച്ചെ 12.30 നാണ് ഈയൊരു മത്സരം അരങ്ങേറുക. ഇരുവരും തമ്മിൽ ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത 2 ഗോളുകൾക്ക് ലിവർപൂൾ വിജയിച്ചിരുന്നു. അന്ന് അലക്സാണ്ടർ അർനോൾഡും മൊഹമ്മദ് സലായുമാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്.

എന്തായാലും ഇന്നത്തെ മത്സരം ലിവർപൂളിനെ സമ്പന്ധിച്ച് നിർണായകമാണ്. പ്രീമിയർ ലീഗിൽ നിലവിൽ മോശം ഫോമിലൂടെയാണ് ക്ലോപ്പും സംഘവും കടന്നുപോകുന്നത്. കഴിഞ്ഞ മത്സരത്തിൽ അവർ ആഴ്സനലിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇനി വരാനിരിക്കുന്നത് സിറ്റിയുമായുള്ള മത്സരമാണ്. അതുകൊണ്ട് തന്നെ ഇന്ന് റേഞ്ചേഴ്സിനെ തകർത്തുകൊണ്ട് പഴയ ഫോം വീണ്ടെടുക്കുവാൻ ആകും ലിവർപൂൾ ശ്രമിക്കുക. മറുപക്ഷത്ത് ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടുകൊണ്ടാണ് റേഞ്ചേഴ്സിൻ്റെ വരവ്. അതുകൊണ്ടുതന്നെ ഇന്ന് സ്വന്തം മൈതാനത്ത് ലിവർപൂളിനെ അട്ടിമറിച്ചുകൊണ്ട് ടേബിളിൽ തങ്ങളുടെ അക്കൗണ്ട് തുറക്കുവാൻ ആകും റേഞ്ചേഴ്സ് ശ്രമിക്കുക. അതേസമയം കഴിഞ്ഞ ലീഗ് മത്സരത്തിൽ പരിക്കേറ്റ അലക്സാണ്ടർ അർനോൾഡും ലൂയിസ് ഡയസും ഇന്നത്തെ മത്സരത്തിൽ ഉണ്ടാവില്ല എന്നത് ലിവർപൂളിന് തിരിച്ചടിയാണ്.

Leave a comment