European Football Foot Ball Top News transfer news

ബാഴ്‌സലോണയിൽ നിന്ന് അന്റോയിൻ ഗ്രീസ്മാന്‍റെ സൈനിങ്ങ് അത്‌ലറ്റിക്കോ മാഡ്രിഡ് പൂര്‍ത്തിയാക്കി

October 11, 2022

ബാഴ്‌സലോണയിൽ നിന്ന് അന്റോയിൻ ഗ്രീസ്മാന്‍റെ സൈനിങ്ങ് അത്‌ലറ്റിക്കോ മാഡ്രിഡ് പൂര്‍ത്തിയാക്കി

ബാഴ്‌സലോണയിൽ നിന്ന് അന്റോയിൻ ഗ്രീസ്മാൻ ക്ലബിലേക്കുള്ള സ്ഥിരമായ തിരിച്ചുവരവ് പൂർത്തിയാക്കിയതായി അത്‌ലറ്റിക്കോ മാഡ്രിഡ് സ്ഥിരീകരിച്ചു.റിയൽ സോസിഡാഡിൽ നിന്ന് 2014-ൽ  അത്‌ലറ്റിക്കോയിൽ ചേർന്ന ഫ്രഞ്ച് താരം ക്ലബ്ബിന്റെ ആധുനിക ചരിത്രത്തിലെ നിർണ്ണായക വ്യക്തികളിൽ ഒരാളായി മാറി, 2016-ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്താനും 2018-ൽ യൂറോപ്പ ലീഗ് നേടാനും അവരെ സഹായിച്ചു.

Griezmann's back for good

2018-ൽ ബാഴ്‌സയിലേക്കുള്ള ഒരു  നീക്കം പൂര്‍ത്തിയാക്കിയ താരം ഫോം കണ്ടെത്തുന്നതില്‍ പാടുപ്പെട്ടു.രണ്ടു സീസണിനു ശേഷം താരത്തിനെ തിരികെ അത്ലറ്റിക്കോയിലേക്ക് നല്‍കേണ്ട ഗതികേടില്‍ ആയി ബാഴ്സലോണ.താരത്തിന്‍റെ ഉയര്‍ന്ന വേതനത്തില്‍ നിന്ന് രക്ഷ നേടാന്‍ ബാഴ്സക്ക് ഇതേ വഴിയുണ്ടായിരുന്നുള്ളൂ.ഫ്രഞ്ച് സ്‌ട്രൈക്കർ 2026 ജൂൺ 30 വരെ തങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടു എന്ന് അത്ലറ്റിക്കോ ഒഫീഷ്യലായി അറിയിച്ച് കഴിഞ്ഞു.താരത്തിന് 20 മില്യന്‍ യൂറോയാണ് അത്ലറ്റിക്കോ നല്‍കിയത്.

Leave a comment