EPL 2022 European Football Foot Ball Top News transfer news

ഡിയോഗോ ഡാലോട്ടിന് വേണ്ടി വീണ്ടും നീക്കം നടത്താന്‍ ഒരുങ്ങി ബാഴ്സലോണ

October 10, 2022

ഡിയോഗോ ഡാലോട്ടിന് വേണ്ടി വീണ്ടും നീക്കം നടത്താന്‍ ഒരുങ്ങി ബാഴ്സലോണ

അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ഡിയോഗോ ഡലോട്ടിനെ സൈൻ ചെയ്യാൻ ബാഴ്സലോണ.കഴിഞ്ഞ നവംബറിൽ ഓലെ ഗുന്നർ സോൾസ്‌ജെയര്‍ യുണൈറ്റഡില്‍ നിന്നും പുറത്തായപ്പോള്‍ 23 കാരനായ താരം  മാൻ യുണൈറ്റഡിന്റെ ആദ്യ ചോയ്‌സ് റൈറ്റ് ബാക്ക് ആയി മാറി.2022-23 കാമ്പെയ്‌നിനിലും  ഡാലോട്ട്  തന്‍റെ സ്ഥാനം നിലനിര്‍ത്തി.

Barcelona 'identify Diogo Dalot as leading transfer target'

ഡിഫൻഡർ ഇതിനകം 10 മത്സരങ്ങളില്‍ നിന്ന് രണ്ട് അസിസ്റ്റുകൾ സംഭാവന ചെയ്തു.ഓൾഡ് ട്രാഫോർഡിൽ പോർച്ചുഗീസ് താരത്തിന്‍റെ കരാര്‍ അടുത്ത ജൂണിൽ അവസാനിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് അനിശ്ചിതത്വം ഉണ്ട്.വേനൽക്കാലത്ത് ബാഴ്‌സലോണയ്ക്ക് ഡാലോട്ടിൽ താൽപ്പര്യമുണ്ടായിരുന്നു, കറ്റാലൻ സംഘടന നീക്കങ്ങള്‍ നടത്തി എങ്കിലും താരം ക്ലബ് വിട്ടുവരാന്‍ തയാറായില്ല.ഒടുവിൽ ഹെക്ടർ ബെല്ലറിനെ ബാഴ്സലോണ സൈന്‍ ചെയ്തു.അടുത്ത വേനൽക്കാലത്ത് റൈറ്റ്-ബാക്കിൽ ഒരു ദീർഘകാല പരിഹാരം എന്ന രീതിയില്‍ ക്ലബ്ബിന്റെ മുൻ‌നിര ലക്ഷ്യമായി ഉയര്‍ന്നു വന്നിരിക്കുകയാണ് ഡാലോട്ട് വീണ്ടും.അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരു നീക്കത്തിന്റെ സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാൻ ബാഴ്‌സലോണ ഇതിനകം ദലോട്ടിന്റെ പ്രതിനിധികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.

Leave a comment