EPL 2022 European Football Foot Ball Top News transfer news

ക്ലബ് ബ്രൂജ് ഫോർവേഡ് ഫെറാൻ ജുട്ട്‌ഗ്ലയുടെ ബിഡ് ആഴ്‌സണൽ പരിഗണിക്കുന്നു

October 10, 2022

ക്ലബ് ബ്രൂജ് ഫോർവേഡ് ഫെറാൻ ജുട്ട്‌ഗ്ലയുടെ ബിഡ് ആഴ്‌സണൽ പരിഗണിക്കുന്നു

ക്ലബ് ബ്രൂജ്  ഫോർവേഡ് ഫെറാൻ ജുട്ട്ഗ്ലയെ ഭാവിയിലേക്കുള്ള ട്രാൻസ്ഫർ ടാർഗെറ്റായി ആഴ്സണൽ  കരുതുന്നതായി റിപ്പോർട്ടുണ്ട്.ഗബ്രിയേൽ ജീസസ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് 45 മില്യൺ പൗണ്ടിന്റെ കരാറിൽ ഒപ്പുവെച്ചതിന് പുറമേ, വരാനിരിക്കുന്ന സീസണുകളില്‍ അറ്റാക്കിംഗ് ഓപ്ഷന്‍സ് മെച്ചപ്പെടുത്താന്‍ ഹെഡ് കോച്ച് ആര്‍റെറ്റ ആഗ്രഹിക്കുന്നു.

കഴിഞ്ഞ സീസണില്‍ ബാഴ്സയിലേക്ക് വന്ന താരം കൂടുതല്‍  കളി സമയം ലഭിക്കാന്‍ ജൂണിൽ വെറും 5 മില്യൺ യൂറോയ്ക്ക് ക്ലബ്ബ് ബ്രൂജിൽ ചേര്‍ന്നു.അതിനുശേഷം  വെറും 14 മത്സരങ്ങളിൽ നിന്ന് എട്ട് സ്‌ട്രൈക്കുകളും അഞ്ച് അസിസ്റ്റുകളും സംഭാവന ചെയ്ത താരം യൂറോപ്പിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള യുവ താരമായി മാറാന്‍ പോകുന്ന ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നുണ്ട്.2027 വരെ ജുട്ഗ്ല ബ്രൂജുമായി കരാറില്‍ തുടരുനുണ്ട്.കൂടാതെ ബാഴ്സലോണ ഒരു ബൈ-ബാക്ക് ക്ലോസ് താരത്തിന്‍റെ  ഉൾപ്പെടുത്തിയതിനാല്‍ സ്പാനിഷ് താരത്തെ സൈന്‍ ചെയ്യുക എന്നത് ആഴ്സണലിന് അത്ര എളുപ്പം ആകാന്‍ വഴിയില്ല.

Leave a comment