Foot Ball ISL Top News

ഐ.എസ്.എല്ലിന് ഇന്ന് കൊടികയറും; ആദ്യ മത്സരം ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിൽ.!

October 7, 2022

author:

ഐ.എസ്.എല്ലിന് ഇന്ന് കൊടികയറും; ആദ്യ മത്സരം ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിൽ.!

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഒൻപതാം സീസണിന് ഇന്ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തിരിതെളിയുകയാണ്. വൈകിട്ട് 7.30 ന് കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ്അപ്പ് ആണ് കേരള ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാൾ കഴിഞ്ഞ സീസണിൽ ടേബിളിൽ അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. എന്തായാലും കഴിഞ്ഞ സീസണിലെ കണക്കുകൾക്കൊന്നും ഇന്നത്തെ മത്സരത്തിൽ പ്രസക്തിയില്ല. പഴയതിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഇരു ടീമുകളിലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

ഇതുവരെ 4 തവണയാണ് ഐഎസ്എല്ലിൽ ഇരുവരും ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ 3 മത്സരങ്ങളും സമനിലയായിരുന്നു. ഒരു മത്സരം ബ്ലാസ്റ്റേഴ്സ് വിജയിച്ചു. വ്യക്തമായൊരു മേൽക്കൈ ഇരുടീമുകൾക്കും അവകാശപ്പെടുവാനില്ല. കോവിഡിന് ശേഷം കാണികൾക്ക് പ്രവേശനം നൽകി ഹോം എവേ മത്സരങ്ങൾ തിരിച്ചെത്തിയതാണ് ഈ സീസണിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മലയാളികളുടെ സ്വന്തം ടീമായ ബ്ലാസ്റ്റേഴ്സ് അങ്കത്തിനിറങ്ങുമ്പോൾ ഏവരും കാത്തിരിക്കുന്നത് വാശിയേറിയൊരു പോരാട്ടത്തിലുപരി നിറഞ്ഞു കവിഞ്ഞൊരു ഗ്യാലറിയെയാണ്. എന്തായാലും മത്സരത്തിൻ്റെ കിക്ക് ഓഫിനായി നമുക്ക് ക്ഷമയോടെ കാത്തിരിക്കാം.

Leave a comment