European Football Foot Ball Top News

ടേബിളിൽ മുമ്പോട്ട് കയറാൻ അത്ലറ്റിക്കോ; ഒന്നാം സ്ഥാനം നിലനിർത്താൻ ക്ലബ് ബ്രുഗ്ഗെ.!

October 4, 2022

author:

ടേബിളിൽ മുമ്പോട്ട് കയറാൻ അത്ലറ്റിക്കോ; ഒന്നാം സ്ഥാനം നിലനിർത്താൻ ക്ലബ് ബ്രുഗ്ഗെ.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് ബെൽജിയൻ ക്ലബ് ആയ ക്ലബ് ബ്രുഗ്ഗെയെ നേരിടും. 2 മത്സരങ്ങളിൽ നിന്നും 3 പോയിൻ്റ് മാത്രമുള്ള അത്ലറ്റിക്കോ ടേബിളിൽ മൂന്നാം സ്ഥാനത്താണ്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ സിമിയോണിയ്ക്കും സംഘത്തിനും വിജയം നിർണായകമാണ്. ഇന്ന് വിജയിക്കാനായാൽ ഒന്നോ രണ്ടോ സ്ഥാനങ്ങളിൽ എത്തുവാൻ അത്ലറ്റിക്കോയ്‌ക്ക് കഴിയും. നേരെ മറിച്ച് ആണെങ്കിൽ ടീമിൻ്റെ നോക്ക്ഔട്ട് പ്രതീക്ഷകൾക്ക് അത് കരിനിഴലാകും.

ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ക്ലബ് ബ്രുഗ്ഗെയുടെ മൈതാനമായ ജാൻ ബ്രെയ്ഡൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. നിലവിൽ പോയിൻ്റ് ടേബിളിൽ 2 മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനത്താണ് ക്ലബ് ബ്രുഗ്ഗെ. ഇന്നത്തെ മത്സരത്തിൽ തോൽക്കാതിരുന്നാൽ ഒന്നാം സ്ഥാനം നിൽനിർത്തുവാൻ ടീമിന് കഴിയും. അതുകൊണ്ട് തന്നെ വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം. തോൽക്കുവാൻ മനസില്ലാതെ ക്ലബ് ബ്രുഗ്ഗെയും തോൽപ്പിക്കാൻ തുനിഞ്ഞ് അത്ലറ്റിക്കോ മാഡ്രിഡും ഇറങ്ങുമ്പോൾ എന്താവും സംഭവിക്കുക എന്ന് നമുക്ക് കണ്ടുതന്നെ അറിയാം.

Leave a comment