European Football Foot Ball Top News

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഫ്രാങ്ക്ഫെർട്ടിനെ അവരുടെ തട്ടകത്തിൽ നേരിടാൻ ടോട്ടനം.!

October 4, 2022

author:

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഫ്രാങ്ക്ഫെർട്ടിനെ അവരുടെ തട്ടകത്തിൽ നേരിടാൻ ടോട്ടനം.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ടോട്ടനം ഹോട്സ്പർ ബുണ്ടസ് ലിഗ ക്ലബ് ആയ എയിൻട്രാക്ട് ഫ്രാങ്ക്ഫെർട്ടിനെ നേരിടും. ഫ്രാങ്ക്ഫെർട്ടിൻ്റെ തട്ടകത്തിൽ വെച്ച് പുലർച്ചെ 12.30 നാണ് ഈയൊരു മത്സരം അരങ്ങേറുക. ഇരു ടീമുകളും 2 മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ 3 പോയിൻ്റുമായി 2ഉം 3ഉം സ്ഥനങ്ങളിലാണ്. ഗോൾ ശരാശരിയുടെ ആനുകൂല്യത്തിൽ ടോട്ടനാമാണ് ടേബിളിൽ 2ആം സ്ഥാനത്ത്.

നോക്ക്ഔട്ട് പ്രതീക്ഷകൾ നിലനിർത്തുവാൻ ഇരുടീമുകൾക്കും ഇന്നത്തെ മത്സരഫലം നിർണായകമാണ്. പരിക്കേറ്റ് കഴിഞ്ഞ ലീഗ് മത്സരത്തിൽ കളിക്കാതിരുന്ന കുളുസേവ്സ്കി ഇന്നത്തെ മത്സരത്തിൽ കളിക്കുമോ എന്ന കാര്യം സംശയമാണ്. താരത്തിന് ഹാംസ്ട്രിംഗ് ഇഞ്ചുറിയാണ്. എന്തായാലും ആദ്യ ഇലവനിൽ സൺ, കെയ്ൻ, റിച്ചാർലിസൺ സഖ്യമായിരിക്കും ഇറങ്ങുക. കഴിഞ്ഞ സീസണിലെ യൂറോപ്പലീഗ് ജേതാക്കളായ ഫ്രാങ്ക്ഫെർട്ട് ചാമ്പ്യൻസ് ലീഗിലും അതേ മികവ് പുറത്തെടുക്കാൻ ആയിരിക്കും ശ്രമിക്കുക. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.

Leave a comment