EPL 2022 European Football Foot Ball Top News transfer news

വിക്ടോറിയ പ്ലസനെ തകര്‍ത്ത് നോക്കൌട്ട് യോഗ്യത നേടാന്‍ മ്യൂണിക്ക്

October 4, 2022

വിക്ടോറിയ പ്ലസനെ തകര്‍ത്ത് നോക്കൌട്ട് യോഗ്യത നേടാന്‍ മ്യൂണിക്ക്

ചൊവ്വാഴ്ച വൈകുന്നേരം അലയൻസ് അരീനയിലേക്ക് വിക്ടോറിയ പ്ലസനെ സ്വാഗതം ചെയ്യുന്ന ബയേൺ മ്യൂണിക്ക് ഒരു ചെറിയ ഇടവേളക്ക് ശേഷം  തങ്ങളുടെ ചാമ്പ്യൻസ് ലീഗ് സീസണ് ആരംഭം കുറിച്ചെക്കും.ബാഴ്സലോണ ,ഇന്‍റര്‍ മിലാന്‍ തുടങ്ങിയ ടീമുകളെ പരാജയപ്പെടുത്തി ആറു പോയിന്റ്‌ നേടിയ ബയേണ്‍ തന്നെ ആണ് മരണ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത് ഉള്ളത്.രണ്ടു മത്സരങ്ങളും തോല്‍വിയോടെ തുടക്കം കുറിച്ച വിക്ടോറിയ പ്ലസന്‍ അവസാന സ്ഥാനത് ആണ്. ഇന്ന് ഇന്ത്യന്‍ സമയം പത്തേ കാലിന് ആണ് മത്സരം.

ഇന്റര്‍നാഷണല്‍ ബ്രേക്കിന് മുന്‍പ് തുടര്‍ച്ചയായ നാല് ലീഗ് മത്സരങ്ങളില്‍ വിജയം നേടാന്‍ ആകാതെ പാടുപ്പെട്ട  മ്യൂണിക്ക് തിരിച്ചു വരവ് ആഘോഷിച്ചത് ലേവര്‍കുസനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ്.ഈ ഒരു വിജയം ടീം കാമ്പില്‍ ആത്മവിശ്വാസം തിരിച്ചെത്തിച്ചിട്ടുണ്ട്.മാനേജ്മെന്റിന്റെ പിന്തുണ ഉണ്ട് എങ്കിലും മാനേജര്‍ ജൂലിയന്‍ നാഗല്‍സ്മാന് ഈ ഒരു വിജയം വലിയ ആശ്വാസം ആണ് നല്‍കുന്നത്.  ഈ അടുത്ത് വലിയ സമ്മര്‍ദം ആണ് അദ്ദേഹം  ഏറ്റുവാങ്ങുന്നത്.അടുത്ത ചാമ്പ്യന്‍സ് ലീഗ് മത്സരവും വിക്ടോറിയക്ക് നേരെ തന്നെ ആയതിനാല്‍ തുടര്‍ച്ചയായ രണ്ടു വിജയം മ്യൂണിക്കിനെ ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ടിലേക്ക് കടത്തി വിടും.  മുള്ളറിനും കിമ്മിച്ചിനും പോസിറ്റീവ് കോവിഡ് കേസുകൾ ഉള്ളതിനാൽ, ബയേൺ മ്യൂണിക്കിന്റെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ കുറച്ച് മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.

Leave a comment