EPL 2022 European Football Foot Ball Top News transfer news

പോര്‍ട്ടോ താരങ്ങളുടെ പ്രകടനം വിലയിരുത്താന്‍ സ്കൌട്ടിനെ പറഞ്ഞയച്ച് ടെന്‍ ഹാഗ്

October 4, 2022

പോര്‍ട്ടോ താരങ്ങളുടെ പ്രകടനം വിലയിരുത്താന്‍ സ്കൌട്ടിനെ പറഞ്ഞയച്ച് ടെന്‍ ഹാഗ്

കഴിഞ്ഞ  വെള്ളിയാഴ്ച രാത്രി ബ്രാഗയ്‌ക്കെതിരായ മത്സരത്തിൽ പോർട്ടോ  താരങ്ങള്‍ ആയ  ഡിയോഗോ കോസ്റ്റയുടെയും  ഡേവിഡ് കാർമോയുടെയും കളി   കാണാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് ക്ലബിന്റെ സ്കൗട്ടുകൾക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുണ്ട്.രണ്ട് കളിക്കാരും എസ്റ്റാഡിയോ ഡോ ഡ്രാഗാവോയിൽ 90 മിനിറ്റ് മുഴുവൻ കളിച്ച മത്സരത്തില്‍ പോർട്ടോ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ചു.

Erik ten Hag 'sends Man United scouts to watch Porto duo'

ഡി ഗിയയുടെ ദീർഘകാല പകരക്കാരനായി ടെൻ ഹാഗ് പോർട്ടോ കീപ്പർ കോസ്റ്റയെ കാര്യമായി പരിഗണിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.സെന്റര്‍ ബാക്ക് ആയ ഡേവിഡ് കാമ്രോയോയേകുറിച്ചും ടെന്‍ ഹാഗിന് ഉള്ളത് വളരെ നല്ല അഭിപ്രായം ആണ്.ഈ വേനൽക്കാലത്ത് ബ്രാഗയിൽ നിന്ന് പോർട്ടോയിൽ ചേർന്ന ഡിഫൻഡര്‍ പല ക്ലബുകളുടെയും  നോട്ടപുള്ളിയാണ്.ക്യാപ്റ്റൻ ഹാരി മഗ്വെയറിനു പകരം നല്ല ഒരു സോളിഡ് ഡിഫന്‍ഡറേ കൊണ്ട് വരണം എന്ന അഭിപ്രായത്തില്‍ ആണ് യുണൈറ്റഡ്  നിലവില്‍. ഇരു താരങ്ങള്‍ക്കും വേണ്ടി യുണൈറ്റഡ് അടുത്ത് തന്നെ ഒഫീഷ്യല്‍ ബിഡ് സമര്‍പ്പിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

Leave a comment