European Football Foot Ball Top News

വ്ലഹോവിച്ചിൻ്റെ മികവിൽ ബൊളോഗ്നയെ പഞ്ഞിക്കിട്ട് യുവൻ്റസ്.!

October 3, 2022

author:

വ്ലഹോവിച്ചിൻ്റെ മികവിൽ ബൊളോഗ്നയെ പഞ്ഞിക്കിട്ട് യുവൻ്റസ്.!

സീരി എയിൽ വമ്പന്മാരായ യുവെൻ്റസിന് ബൊളോഗ്നയ്ക്കെതിരെ എതിരില്ലാത്ത 3 ഗോൾ വിജയം. ഫിലിപ് കോസ്റ്റിച്ച്, ഡ്യുസാൻ വ്ലഹോവിച്ച്, അർക്കാഡിയുസ് മിലിച്ച് എന്നിവരാണ് യുവെയ്ക്കായി ഗോൾ നേടിയത്. സൂപ്പർ താരം വ്ലാഹോവിച്ച് മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. വിജയിച്ചെങ്കിലും ഇപ്പോഴും യുവെ ടേബിളിൽ 7ആം സ്ഥാനത്താണ്. 8 മത്സരങ്ങളിൽ നിന്നും 13 പോയിൻ്റ് പോയിൻ്റ് മാത്രമാണ് അവർക്ക് ഇതുവരെ നേടുവാനായത്. ആദ്യ പകുതിയിൽ ഒരു ഗോളാണ് യുവെ നേടിയത്. വ്ലാഹോവിച്ച് നൽകിയ പാസിൽ നിന്ന് കോസ്റ്റിച്ച് ആണ് സ്കോർ ചെയ്തത്.

രണ്ടാം പകുതിയിൽ ആദ്യം വ്ലാഹോവിച്ചിൻ്റെ ഊഴമായിരുന്നു. വലത് പാർശ്വത്തിൽ നിന്നും മക്കെന്നീ ബോക്സിലേക്ക് നീട്ടി നൽകിയ ക്രോസിൽ ഒരു മികച്ച ഹെഡ്ഡറിലൂടെ വ്ലാഹോവിച്ച് പന്ത് വലയിലെത്തിച്ചു. 3 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മിലിച്ചിൻ്റെ തകർപ്പൻ ഗോൾ പിറന്നു. ബൊളോഗ്ന പ്രതിരോധം ക്ലിയർ ചെയ്യുവാൻ ശ്രമിച്ച പന്ത് ഒരു ഹെഡ്ഡിലൂടെ ക്വാഡ്രാഡോ ബോക്സിലേക്ക് നീട്ടി. പന്ത് സ്വീകരിച്ച മിലിച്ച് ഒരു തകർപ്പൻ വോളിയിലൂടെ ടീമിൻ്റെ മൂന്നാം ഗോൾ സ്വന്തമാക്കുകയായിരുന്നു. ഇതോടെ പട്ടിക പൂർത്തിയായി. മോശം സമയത്തിലൂടെ കടന്നു പോകുന്ന ടീമിന് ആശ്വാസം പകരുന്നതായി ഈ വിജയം.

Leave a comment