European Football Foot Ball Top News

നാട്ടങ്കത്തിൽ യുണൈറ്റഡിനെ തകർത്ത് സിറ്റി, ഹാലണ്ടിനും ഫോഡനും ഹാട്രിക്

October 2, 2022

author:

നാട്ടങ്കത്തിൽ യുണൈറ്റഡിനെ തകർത്ത് സിറ്റി, ഹാലണ്ടിനും ഫോഡനും ഹാട്രിക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നു നടന്ന നാട്ടങ്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് നിലവിലെ ചാമ്പ്യൻമാരും അയൽക്കാരുമായ മാഞ്ചസ്റ്റർ സിറ്റി. മൂന്നിനെതിരെ ആറു ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളുടെയും സംഘത്തിന്റെയും ആധികാരിക ജയം. സിറ്റിക്കായ എറിക് ഹാലണ്ടും ഫിൽ ഫോഡനും ഹാട്രിക് നേടിയപ്പോൾ യുണൈറ്റഡിനായി ആന്റണി മാർഷ്യൽ ഇരട്ടഗോൾ നേടിയപ്പോൾ ബ്രസീലിയൻ താരം ആന്റണിയും ഒരു ഗോൾ നേടി.

ആദ്യ പകുതിയിൽ സിറ്റിയുടെ സമ്പൂർണ ആധിപത്യമാണ് കാണാനായത്. എട്ടാം മിനിറ്റിൽ തന്നെ ഫോഡനിലൂടെ സിറ്റി ലീഡ് നേടിയപ്പോൾ 34,37,64 മിറ്റുകളിലായിരുന്നു ഹാലണ്ടിന്റെ ഹാട്രിക് നേട്ടം. അതേസമയം ഫോഡൻ 8,44,72 മിനിറ്റുകളിലും വല കുലുക്കി. ആദ്യ പകുതിയിൽ യുണൈറ്റഡിന് മുൻ മത്സരങ്ങളിലെ ഫോമിന്റെ ഏഴയലത്തു പോലും എത്താനായില്ല. ആദ്യ ഇലവനിലെ 11 പേരും നിരാശപ്പെടുത്തിയപ്പോൾ ആദ്യ പകുതി 4-0ന് അവസാനിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ യുണൈറ്റഡ് മോശമാക്കാതെ കളിച്ചതിന്റെ ഫലമായി മൂന്നു ഗോളുകൾ നേടാനായി. പാസിംഗിലെ പിഴവും ഒത്തിണക്കമില്ലായ്മയുമാണ് ചുവന്ന ചെകുത്താൻമാർ്ക്ക് ഇന്നത്തെ മത്സരത്തിൽ വിനയായത്. 56, 84, 90+1 മിനിറ്റുകളിലായിരുന്നു യുണൈറ്റഡിന്റെ ഗോളുകൾ പിറന്നത്.

Leave a comment