European Football Foot Ball Top News

മയ്യോർക്കയെ അവരുടെ തട്ടകത്തിൽ നേരിടാൻ ബാർസലോണ.!

October 1, 2022

author:

മയ്യോർക്കയെ അവരുടെ തട്ടകത്തിൽ നേരിടാൻ ബാർസലോണ.!

സ്പാനിഷ് ലാലിഗയിൽ വമ്പന്മാരായ ബാർസലോണ ഇന്ന് നടക്കുന്ന മത്സരത്തിൽ മയ്യോർക്കയെ നേരിടും. എതിരാളികളുടെ സ്വന്തം തട്ടകമായ ഇബെറോസ്റ്റർ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. നിലവിൽ ലാലിഗയിൽ മിന്നുന്ന ഫോമിലാണ് ബാർസ കളിച്ചുകൊണ്ടിരിക്കുന്നത്. 6 മത്സരങ്ങൾ പൂർത്തിയാക്കിയ അവർ 5 വിജയവും 1 സമനിലയുമായി 16 പോയിൻ്റോടെ റയലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ജൂൾസ് കോണ്ടെ, അരൗഹോ, ഡി ജോങ്, ഡിപെയ് തുടങ്ങിയ താരങ്ങൾക്ക് പരിക്കേറ്റത് ബാർസയ്ക്ക് വലിയ തിരിച്ചടിയാണ്. ഇവരാരും തന്നെ ഇന്നത്തെ മത്സരത്തിന് ഉണ്ടാകില്ല. പ്രതിരോധത്തിലെ പ്രധാന താരങ്ങൾ ആയ കോണ്ടെയുടെയും, അരൗഹോയുടെയും അഭാവം കളിയിൽ നിഴലിച്ചാൽ അത് ബാർസയ്ക്ക് തലവേദനയാകും.

ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30 ന് ആണ് ഈയൊരു മത്സരം നടക്കുക. സൂപ്പർ താരങ്ങൾ ആയ ലെവണ്ടോസ്കി, പെഡ്രി, ഡെമ്പലെ തുടങ്ങിയവർ മത്സരത്തെ നിമിഷ നേരം കൊണ്ട് മാറ്റിമറിക്കുവാൻ കെൽപ്പുള്ളവരാണ്. ഡെമ്പലെയ്ക്കും ഇൻ്റർനാഷണൽ ബ്രേക്കിനിടയിൽ പരിക്ക് പറ്റിയിരുന്നെങ്കിലും അതത്ര സാരമുള്ളത് ആയിരുന്നില്ല. 6 കളികളിൽ നിന്നും 8 പോയിൻ്റ് മാത്രമുള്ള മയ്യോർക്ക ടേബിളിൽ 10ആം സ്ഥാനത്താണ് ഉള്ളത്. എന്തായാലും 4 പ്രധാന താരങ്ങൾക്ക് പരിക്കേറ്റത് ഇന്നത്തെ മത്സരത്തെ ബാധിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. കോണ്ടെ, അരൗഹോ എന്നിവർക്ക് പകരം ക്രിസ്റ്റൻസണും, ഗാർഷ്യയും ആയിരിക്കും സെൻ്റർ ബാക്ക് സ്ഥാനത്ത് അണിനിരക്കുക. വിങ് ബാക്കുകളായി മർക്കോസ് അലോൺസോയും ഹെക്ടർ ബെല്ലറിനും ഇറങ്ങുവാൻ ആണ് സാധ്യത. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.

Leave a comment