EPL 2022 European Football Foot Ball Top News transfer news

ആഴ്സണല്‍ നോട്ടമിട്ട ക്രോയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ക്ക്‌ വേണ്ടി ബാഴ്സയും റയലും വിപണിയില്‍

September 23, 2022

ആഴ്സണല്‍ നോട്ടമിട്ട ക്രോയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ക്ക്‌ വേണ്ടി ബാഴ്സയും റയലും വിപണിയില്‍

സ്പാനിഷ്  മാധ്യമമായ ഫിചാജസ് നല്‍കിയ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്റ്റേഡ് റെനൈസ് മിഡ്ഫീൽഡർ ലോവ്‌റോ മജറിനെ സൈൻ ചെയ്യാനുള്ള നീക്കം നടത്താന്‍ ഒരുങ്ങുകയാണ് ബാഴ്സയും റയല്‍ മാഡ്രിഡും.താരം ഇതിനു മുന്നേ തന്നെ ആഴ്സണലിന്റെ സാധ്യത ലിസ്റ്റില്‍ ഇടം നേടിയിരുന്നു.അവരുടെ മധ്യനിരയെ ശക്തിപ്പെടുത്തുന്നതിന് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മജറിനെ സൈൻ ചെയ്യാനുള്ള നീക്കം നടത്താന്‍ ഒരുങ്ങുകയായിരുന്നു ആഴ്സണല്‍.

തോമസ് പാർട്ടിയുടെ നിരന്തരമായ പരിക്കിന്റെ പ്രശ്‌നങ്ങൾ മാനേജർ മൈക്കൽ ആർട്ടെറ്റയെ വലയ്ക്കുന്നു.മോഡ്രിച്ച്,ക്രൂസ് എന്നിവര്‍ക്ക് പകരക്കാരനെ കണ്ടു പിടിക്കുന്നതിന്റെ തിരക്കില്‍ ആണ് റയല്‍.ബാഴ്സയില്‍ ആവശ്യത്തിലും കൂടുതല്‍ മിഡ്ഫീല്‍ഡ് ഓപ്ഷന്‍ ഉള്ളതിനാല്‍ വലിയ തുക നല്‍കി മജറിനെ സൈന്‍ ചെയ്യാന്‍ ബാഴ്സക്ക് താല്‍പര്യം കാണില്ല.2020-21 സീസണിന്റെ അവസാനത്തോടെ ഡൈനാമോ സാഗ്രെബിൽ നിന്ന് റെന്നസിൽ ചേർന്ന താരം ഈ  കാമ്പെയ്‌നിലുടനീളം എട്ട് മത്സരങ്ങളിൽ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.  കഴിഞ്ഞ സീസണില്‍ താരം ലീഗ് 1 ല്‍   മികച്ച ഫോം പുറത്തെടുത്തത് ആണ് മൂന്നു ക്ലബുകളുടെയും ശ്രദ്ധ ആകര്‍ഷിക്കാന്‍ ഉള്ള പ്രധാന കാരണം.

Leave a comment