European Football Foot Ball Top News transfer news

ഈ സീസണിന്റെ അവസാനത്തോടെ ബാഴ്സയില്‍ നിന്ന് വിട പറയാന്‍ ബുസ്ക്കറ്റസ്

September 22, 2022

ഈ സീസണിന്റെ അവസാനത്തോടെ ബാഴ്സയില്‍ നിന്ന് വിട പറയാന്‍ ബുസ്ക്കറ്റസ്

15 വർഷത്തിനുശേഷം 2023 ജൂൺ 30-ന് കരാർ അവസാനിക്കുമ്പോൾ സെർജിയോ ബുസ്‌ക്വെറ്റ്‌സ് ബാഴ്‌സലോണ വിടാൻ തയ്യാറാവുകയാണ്.തന്‍റെ കൂട്ടത്തില്‍ ഉണ്ടായിരുന്ന സാവിയും ഇനിയേസ്റ്റയും മെസ്സിയും കളം വിട്ടപ്പോളും തന്‍റേതായ ശൈലിയില്‍ താരം ബാഴ്സയുടെ മിഡ്ഫീല്‍ഡില്‍  ഭരണം തുടര്‍ന്നു.വിരമിക്കുന്നതിനു മുന്‍പേ മറ്റെവിടെയെങ്കിലും തന്‍റെ കരിയര്‍ ആസ്വദിക്കാന്‍ ആണ്  താരത്തിന്‍റെ തീരുമാനം.

മേജർ ലീഗ് സോക്കറിൽ ഇന്റർ മിയാമിയിൽ ചേരാനുള്ള ഓഫർ ബുസ്കെറ്റ്സ് സ്വീകരിക്കാൻ സാധ്യതയുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ തന്റെ കരിയർ അവസാനിപ്പിക്കുക എന്നത് ആണത്രേ ഇപ്പോഴത്തെ താരത്തിന്‍റെ തീരുമാനം.2008-ൽ പെപ് ഗ്വാർഡിയോള അദ്ദേഹത്തിന് കളിക്കാന്‍ അവസരം  നല്‍കിയത് മുതല്‍ താരം എല്ലാവരെയും വിസ്മയിപ്പിച്ച് കൊണ്ട് ഒരു ദശകം മുഴുവനും തന്‍റെ ഫോമില്‍ ഒരു കുറവും വരുത്താതെ ആണ്  പന്ത് തട്ടിയത്. ലോകക്കപ്പ്,യൂറോ എന്നീ കിരീടങ്ങള്‍ സ്പെയിനിനു ഒപ്പം നേടിയ താരം ബാഴ്സക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗും അനേകം ലാലിഗ കിരീടങ്ങളും നേടിയിട്ടുണ്ട്.

Leave a comment