EPL 2022 European Football Foot Ball Top News transfer news

പുതിയ ആഴ്‌സണൽ കരാർ ഒപ്പിടാന്‍ ഒരുങ്ങി വില്യം സാലിബ

September 20, 2022

പുതിയ ആഴ്‌സണൽ കരാർ ഒപ്പിടാന്‍ ഒരുങ്ങി വില്യം സാലിബ

ആഴ്സണലിൽ ദീർഘകാലാടിസ്ഥാനത്തിൽ തുടരാൻ  വില്യം സലിബ കരുതുന്നു.2019-ൽ ഗണ്ണേഴ്‌സിലേക്ക് വന്ന താരം ഈ സീസണില്‍ ആണ് ആദ്യമായി ആഴ്സണളിന്റെ  ഔദ്യോഗികമായി ഫസ്റ്റ്-ടീം സ്ക്വാഡിന്റെ ഭാഗമാകുന്നത്.മുന്‍ സീസണുകളില്‍ അദ്ദേഹം സെന്റ്-എറ്റിയെൻ, നൈസ്, മാർസെയിൽ എന്നിവരുമായി വായ്‌പയില്‍ ആയിരുന്നു.2022-23 കാമ്പെയ്‌നിനിടെ മൈക്കൽ അർട്ടെറ്റയുടെ ടീമിന്റെ സുപ്രധാന കളിക്കാരനായി മാറിയ താരം ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ രണ്ട് തവണ സ്‌കോർ ചെയ്യുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്തിട്ടുണ്ട്.

Arsenal manager Mikel Arteta pictured on September 18, 2022

2024 സമ്മറോടെ താരവും ആഴ്സണലും തമ്മില്‍ ഉള്ള കരാര്‍ അവസാനിക്കാന്‍ പോവുകയാണ്. ഫ്രഞ്ചുകാരനുമായി പുതിയ കരാറിൽ ഒപ്പിടാൻ ആഴ്‌സണൽ താൽപ്പര്യപ്പെടുന്നുവെന്ന് കഴിഞ്ഞ മാസം 90 മിനിറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.താരത്തിനോട് ഉള്ള തന്‍റെ മതിപ്പ് കഴിഞ്ഞ മത്സരത്തിനു ശേഷം  തുറന്നു പറഞ്ഞ മാനേജര്‍ ആര്‍റെറ്റ  അദ്ദേഹത്തിന്റെ സേവനം ടീമിന് അനിവാര്യം ആണെന്ന് കരുതുന്നു.താരം കോണ്ട്രാക്റ്റ് പുതുക്കണം എന്ന് തന്നെ ആണ് ആര്‍റെറ്റയുടെയും ആഗ്രഹം.

Leave a comment