EPL 2022 European Football Foot Ball Top News transfer news

‘കൈൽ വാക്കറിന് ഒരു പുതിയ കരാര്‍ നല്‍കുന്ന കാര്യത്തില്‍ സിറ്റിക്ക് മറുചിന്ത

September 19, 2022

‘കൈൽ വാക്കറിന് ഒരു പുതിയ കരാര്‍ നല്‍കുന്ന കാര്യത്തില്‍ സിറ്റിക്ക് മറുചിന്ത

മാഞ്ചസ്റ്റർ സിറ്റി അടുത്ത വർഷം വരെ കൈൽ വാക്കറുമായി കരാർ ചർച്ചകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.2017 ജൂലായിൽ ടോട്ടൻഹാം ഹോട്‌സ്‌പറിൽ നിന്ന് സിറ്റിസൺസിൽ ചേർന്ന 32 കാരനായ അദ്ദേഹം സിറ്റിയുടെ  ഒരു പ്രധാന കളിക്കാരനാണ്. 222 അവസരങ്ങളിൽ പങ്കെടുത്തിട്ട താരം ആറ് ഗോളുകളും 17 അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്.

Manchester City's Kyle Walker pictured on April 13, 2022

മാൻ സിറ്റിയുമായുള്ള വാക്കറിന്റെ നിലവിലുള്ള കരാർ 2024 ജൂണിൽ അവസാനിക്കും, എന്നാൽ ഡെയ്‌ലി സ്റ്റാർ നല്‍കിയ റിപ്പോര്‍ട്ട്  അനുസരിച്ച്, ഇംഗ്ലീഷ് ചാമ്പ്യൻമാർ നിലവിൽ ഒരു പുതിയ കരാറിനെക്കുറിച്ച് ചർച്ചകൾ നടത്താൻ പദ്ധതിയിടുന്നില്ല.വാക്കറുടെ പ്രായം കണക്കില്‍ എടുത്താണ് ഈ തീരുമാനം.സാഹചര്യം എങ്ങനെ ആണ് എന്ന് വിലയിരുത്തി അടുത്ത വർഷം ആദ്യഘട്ടത്തിൽ ചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ട്.താരം തന്‍റെ ചെറുപ്പകാലത്തെ ക്ലബ് ആയ  ഷെഫീൽഡ് യുണൈറ്റഡിൽ തന്റെ കരിയർ അവസാനിപ്പിക്കാൻ ഇംഗ്ലീഷുകാരൻ ആലോചിക്കുന്നതായും  ആരോപിക്കപ്പെടുന്നുണ്ട്.

Leave a comment