Tennis Top News

ടെന്നീസിലെ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

September 15, 2022

author:

ടെന്നീസിലെ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ ഇന്നാണ് മത്സര ടെന്നീസില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യമറിയിച്ചത്.

ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ചരിത്രം കുറിച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിയായ ഫെഡറര്‍ ദീര്‍ഘകാലം ലോക ഒന്നാം നമ്പറായിരുന്നു.

41 വയസ്സായി. 24 വര്‍ഷത്തെ കരിയറിനിടെ 1500ലധികം മത്സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. സ്വപ്നം കണ്ടതിലും കൂടുതല്‍ ഉദാരമായാണ് ടെന്നീസ് എന്നോട് പെരുമാറിയത്. എന്റെ മത്സര ജീവിതം അവസാനിപ്പിക്കാന്‍ സമയമായെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു ഫെഡര്‍ പറഞ്ഞു.

കുറച്ചുവര്‍ഷങ്ങളായി താരം പരിക്കുമൂലം ടെന്നീസില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. 24 വര്‍ഷത്തെ ടെന്നീസ് കരിയറില്‍ 103 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ദീര്‍ഘകാലം ടെന്നീസില്‍ ലോക ഒന്നാം നമ്പറുകാരനായി തുടര്‍ന്നിരുന്നു. അടുത്തയാഴ്ച ലണ്ടനില്‍ നടക്കുന്ന ലേവര്‍ കപ്പ് താരത്തിന്റെ അവസാന എടിപി ടൂര്‍ണമെന്‍റാകും

Leave a comment