European Football Foot Ball Top News transfer news

ബാഴ്സയിലേക്ക് വന്നത് അബദ്ധമായി എന്ന് കെസ്സിക്ക് തോന്നി തുടങ്ങിയിരിക്കുന്നു

September 15, 2022

ബാഴ്സയിലേക്ക് വന്നത് അബദ്ധമായി എന്ന് കെസ്സിക്ക് തോന്നി തുടങ്ങിയിരിക്കുന്നു

ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫ്രാങ്ക് കെസ്സി ബാഴ്സയില്‍ തീരെ സന്തുഷ്ട്ടന്‍ അല്ല.അദ്ദേഹത്തിനു മാനേജര്‍ സാവി അവസരം നല്‍കാത്തത് താരത്തിനെ ഏറെ നിരാശയില്‍ ആഴ്ത്തുന്നു.കൂടാതെ സാവി സീസണിനു മുന്‍പ് പറഞ്ഞ വാക്ക് പാലിക്കുന്നില്ല എന്നും താരം കരുതുന്നുണ്ട്.എൽ നാഷനൽ ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.എസി മിലാൻ വിട്ടതിന് ശേഷം കെസ്സി ഒരു ഫ്രീ ട്രാൻസ്ഫറിൽ വേനൽക്കാലത്ത് ബാഴ്‌സലോണയിലേക്ക് മാറി.

മറ്റു പല ക്ലബുകളെയും വേണ്ട എന്ന് വെച്ചിട്ടാണ് അദ്ദേഹം ബാഴ്സ തിരഞ്ഞെടുത്തത്.ബാഴ്സയില്‍ ആദ്യ ടീമില്‍ ഇടം നേടാമെന്ന വാക്ക് ക്ലബ് താരത്തിനു നല്‍കിയിരുന്നു.എന്നാല്‍ നിലവില്‍  താരത്തിനു മുകളില്‍ ആണ് സ്പാനിഷ്‌ താരങ്ങളായ ഗാവിയും പെഡ്രിയും ബുസ്ക്കറ്റ്സും ഡച്ച് താരമായ ഡി യോങ്ങും.അദ്ധേഹത്തെ ഏതു റോളില്‍ കളിപ്പിക്കും എന്ന വ്യക്തത ഇതുവരെ സാവിക്ക് ലഭിച്ചിട്ടില്ല എന്നാണ് തോന്നുന്നത്.വേള്‍ഡ് കപ്പ്‌ അടുക്കുതോറും മറ്റ് താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമ്പോള്‍ കെസ്സിക്ക് കൂടുതല്‍ പ്ലേ ടൈം ലഭിക്കാനുള്ള സാധ്യതയുണ്ട്.

 

 

Leave a comment