Cricket Cricket-International Top News

കൗണ്ടി ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ 5 വിക്കറ്റ് പ്രകടനവുമായി സിറാജ്

September 13, 2022

author:

കൗണ്ടി ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ 5 വിക്കറ്റ് പ്രകടനവുമായി സിറാജ്

ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ ഗംഭീരപ്രകടനവുമായി ഇന്ത്യയുടെ പേസ് ബോളര്‍ മുഹമ്മദ് സിറാജ്. വാര്‍വിക്ഷയറിനുവേണ്ടി കളിച്ച സിറാജ് സോമര്‍സെറ്റിനെതിരായ മത്സരത്തിലാണ് പന്തുകൊണ്ട് താരത്തിന്റെ മാജിക്.

ഇന്നിംഗിസില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തിയാണ് തന്റെ അരങ്ങേറ്റം മികച്ചതാക്കിയിരിക്കുന്നത്. ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം നടന്നത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച സോമര്‍സെറ്റ് ബാറ്റര്‍മാരെ വിറപ്പിക്കാന്‍ സിറാജിന് സാധിച്ചു. ഇന്ത്യന്‍ താരത്തിന്റെ ബോളിംഗ് മികവില്‍ ആദ്യ ഇന്നിംഗ്സില്‍ സോമര്‍സെറ്റ് വെറും 219 റണ്‍സിന് ഓള്‍ഔട്ടായി.

24 ഓവര്‍ ചെയ്ത സിറാജ് വെറും 82 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് അഞ്ചു വിക്കറ്റെടുത്തത്. ആറ് മെയ്ഡനോവറുകളും താരം ചെയ്തു. മറ്റൊരു ഇന്ത്യന്‍ താരമായ ജയന്ത് യാദവ് മൂന്നുവിക്കറ്റെടുത്തു. ഇമാം ഉള്‍ ഹഖ്, ജോര്‍ജ് ബാര്‍ട്‌ലെറ്റ്, ജെയിംസ് റ്യൂ, ലൂയിസ് ഗ്രിഗറി, ജോഷ് ഡേവി എന്നിവരുടെ വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്.

Leave a comment