Cricket Cricket-International Top News

ടി20 ലോകകപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജഴ്‌സി വരുന്നു

September 13, 2022

author:

ടി20 ലോകകപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജഴ്‌സി വരുന്നു

2022 ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജഴ്‌സി വരുന്നു. എംപിഎല്ലാണ് ടീമിനായുള്ള പുതിയ ജഴ്‌സിയൊരുക്കുന്നത്. ജഴ്‌സിയുമായി ബന്ധപ്പെട്ട ടീസര്‍ വീഡിയോ എംപിഎല്‍ സ്‌പോര്‍ട്‌സ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

ജഴ്‌സിയുടെ മുകളില്‍ ട്രാക്ക് സ്യൂട്ട് ധരിച്ചാണ് രോഹിത്തും സംഘവും ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എംപിഎല്‍ ഇന്ത്യയ്ക്ക് വേണ്ടിയൊരുക്കുന്ന മൂന്നാം ജഴ്‌സിയാണിതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. നായകന്‍ രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ എന്നിവരാണ് ടീസറിലുള്ളത്. ടീസറില്‍ ജഴ്‌സിയുടെ നിറം വ്യക്തമാക്കിയിട്ടില്ല.

ഇളം നീലനിറത്തിലുള്ള ജഴ്‌സിയായിരിക്കും ലോകകപ്പിനുണ്ടാകുക എന്നാണ് ആരാധകര്‍ പറയുന്നത്. നിലവില്‍ കടുംനീല നിറത്തിലുള്ള ജഴ്‌സിയാണ് ഇന്ത്യന്‍ ടീം ധരിക്കുന്നത്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലാണ് നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന ജഴ്‌സി ആദ്യമായി പുറത്തിറക്കിയത്. എന്നാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വേണ്ടവിധം ശോഭിക്കാനായിരുന്നില്ല.

Leave a comment