Cricket Cricket-International IPL IPL-Team Top News

മാർക്ക് ബൗച്ചർ ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് സൂചന

September 12, 2022

author:

മാർക്ക് ബൗച്ചർ ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് സൂചന

വിഖ്യാതതാരവും ദക്ഷിണാഫ്രിക്കൻ ദേശീയ ടീം പരിശീലകനുമായ മാർക്ക് ബൗച്ചർ ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് സൂചന. പരിശീലകസ്ഥാനത്തേക്കാണ് പ്രോട്ടീസിന്റെ മുൻ താരത്തെ ടീമുകൾ ഉന്നംവെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.ര ണ്ട് ഐപിഎൽ ഫ്രൈഞ്ചൈസികൾ ബൗച്ചറിന്റെ സംഘവുമായി നിരന്തരം ചർച്ച നടത്തുന്നതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.

ഇതിലൊരു ഫ്രാഞ്ചൈസിക്ക് ദക്ഷിണാഫ്രിക്ക ടി20 ലീ​ഗിലും ടീമുണ്ട്. റിപ്പോർട്ട് പ്രകാരം ഇതിലൊരു ടീമിന്റെ ഓഫർ ബൗച്ചർ സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ ഇനിയും ചർച്ചകൾ ബാക്കിയുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. 2019 മുതൽ ദക്ഷിണാഫ്രിക്ക ടീം പരിശീലകനാണ് ബൗച്ചർ. ഇക്കുറി നടക്കാനിരിക്കുന്ന ടി20 ലോകകപ്പോടെ ബൗച്ചർ ദക്ഷിണാഫ്രിക്കൻ ടീം ദൗത്യം അവസാനിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

ഐപിഎല്ലിൽ മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹപരിശീലകനായും ബൗച്ചർ പ്രവർത്തിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കളിക്കാരനെന്ന നിലയിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ 2009-10 സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും 2011-ൽ കെകെആറിലും ബൗച്ചർ കളിച്ചിട്ടുമുണ്ട്.

Leave a comment