Cricket Cricket-International Top News

ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ടി20 പരമ്പരയ്ക്കുള്ള ടീമും റെഡി

September 12, 2022

author:

ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ടി20 പരമ്പരയ്ക്കുള്ള ടീമും റെഡി

ടി20 ലോകകപ്പിന് മുന്നോടിയായി ഈ മാസം 20 മുതല്‍ തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കും അതിനു പിന്നാലെ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരക്കുമുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചു. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പനാണ് രണ്ട് പരമ്പരകള്‍ക്കുമുള്ള ടീമിനെയും സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്.

ടി20 ലോകകപ്പ് ടീമിലുള്ള എല്ലാ താരങ്ങളും ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ പരമ്പരക്കുള്ള ടീമിലുമുണ്ട്. ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ് ബൈ താരങ്ങളായ മുഹമ്മദ് ഷമിയും ദീപക് ചാഹറും ഇരു പരമ്പരകളിലും ഇന്ത്യക്കായി പന്തെറിയും എന്നതാണ് പ്രത്യേകത.

അതേസമയം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ പേസര്‍ അര്‍ഷ്ദീപ് സിങിനും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കും ഭുവനേശ്വര്‍ കുമാറിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. പരീക്ഷണം മതിയാക്കി രണ്ട് പരമ്പരകളിലേക്കും ലോകകപ്പ് ടീമിലെ ഭൂരിഭാഗം താരങ്ങളെയും നിലനിര്‍ത്തിയതിനാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ളവരെ പരിഗണിച്ചില്ല.

Leave a comment