Cricket cricket worldcup Cricket-International Top News

ബുംറ തിരിച്ചെത്തി, ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

September 12, 2022

author:

ബുംറ തിരിച്ചെത്തി, ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനും ഈ മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ടി20 പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ.

രോഹിത് ശര്‍മ നയിക്കുന്ന ടി20 ലോകകപ്പ് ടീമില്‍ കെഎല്‍ രാഹുല്‍ ഉപനായകനാകും. പരിക്കില്‍ നിന്ന് മോചിതനായ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും ടീമില്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ല. റിഷഭ് പന്തും, ദിനേശ് കാര്‍ത്തിക്കുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്സര്‍ പട്ടേല്‍ ഇടം കൈയന്‍ സ്പിന്നറായി ടീമിലെത്തിപ്പോള്‍ രവി ബിഷ്ണോയിയും പേസര്‍ ആവേശ് ഖാനും പുറത്തായി.

മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍ എന്നിവരെ സ്റ്റാന്‍ഡ് ബൈ ആയി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചാഹലുമാണ് ലോകകപ്പ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായി ബുമ്രക്കും ഹര്‍ഷലിനു പുറമെ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരാണുള്ളത്.

ബാറ്റിങ് ലൈനപ്പില്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ എന്നിവര്‍ അണിനിരക്കും. ഓള്‍ റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലും ഹാര്‍ദിക്ക് പാണ്ഡ്യയും ഹര്‍ഷല്‍ പട്ടേലും ടീമിലുണ്ട്.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.

Leave a comment