European Football Foot Ball Top News transfer news

ജമാൽ മുസിയാലക്ക് വേണ്ടി കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങി ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും

September 10, 2022

ജമാൽ മുസിയാലക്ക് വേണ്ടി കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങി ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും

ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ബയേൺ മ്യൂണിക്കിലെ ജമാൽ മുസിയാലയുടെ അവസ്ഥയെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു, യുവതാരം അടുത്തിടെ പ്രീമിയർ ലീഗിലേക്ക് മാറുന്നതിനു സംബന്ധിച്ച് ചെറിയ ക്ലൂ നല്‍കിയിരുന്നു.2019-ൽ ബയേണിൽ ചേരുന്നതിന് മുമ്പ് 19-കാരൻ ചെറുപ്പത്തിൽ സതാംപ്ടണിലും ചെൽസിയിലും ജൂണിയര്‍ ഫുട്ബോള്‍ കളിച്ചിരുന്നു.2020 ജൂണിൽ ആണ് താരം മ്യൂണിക്ക് ജേഴ്സിയില്‍ തന്‍റെ സീനിയര്‍ അരഞ്ഞേറ്റം നടത്തിയത്.

Liverpool, Manchester United 'monitoring Jamal Musiala'

85 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകളും ഒമ്പത് അസിസ്റ്റുകളും സംഭാവന ചെയ്ത താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ യൂറോപ്പിലെ ഏറ്റവും പ്രതിഭാശാലികള്‍ ആയ താരങ്ങളുടെ ലിസ്റ്റില്‍ പേരെടുത്തു.മുസിയാലയ്ക്ക് 2026 ജൂൺ വരെ അലയൻസ് അരീനയിൽ കരാർ ഉണ്ട്.താരത്തിനു ഇംഗ്ലണ്ടിലെക്ക് തിരിച്ചുവരാന്‍ താല്‍പര്യം ഉണ്ടെന്നും അതിനാല്‍ പ്രീമിയര്‍ ലീഗ് ടീമുകള്‍ക്ക് ഒരു മുന്‍ഗണന താരം നല്‍കുന്നുണ്ട്.ഈ അവസരം  മുതലാക്കാന്‍ ആണ് ലിവര്‍പൂളും യുണൈറ്റഡും  ശ്രമിക്കുന്നത്.മാനെയുടെ വിടവില്‍ മുസിയാലയെ സൈന്‍ ചെയ്യാന്‍ ആണ് ലിവര്‍പൂള്‍ തീരുമാനം.മാർക്കസ് റാഷ്‌ഫോർഡ്, ആന്റണി മാർഷ്യൽ, ആന്റണി എലങ്ക, അലജാൻഡ്രോ ഗാർനാച്ചോ, ജാഡോൺ സാഞ്ചോ,ആന്റണി എന്നിവര്‍ ഉള്‍പ്പെടുന്ന യുണൈറ്റഡ് നിരയിലേക്ക് മുസിയാലയുടെ വരവ് യുണൈറ്റഡ് ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തും എന്ന് ടെന്‍ ഹാഗ് കരുതുന്നു.

Leave a comment