EPL 2022 European Football Foot Ball Top News transfer news

ഡീഗോ കോസ്റ്റയുടെ വർക്ക് പെർമിറ്റിനായുള്ള വൂള്‍വ്സിന്റെ ബിഡ് നിരസിക്കപ്പെട്ടു

September 7, 2022

ഡീഗോ കോസ്റ്റയുടെ വർക്ക് പെർമിറ്റിനായുള്ള വൂള്‍വ്സിന്റെ ബിഡ് നിരസിക്കപ്പെട്ടു

വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് ഡിയാഗോ കോസ്റ്റയ്ക്ക് വേണ്ടി നല്‍കിയ ആദ്യ ബിഡ് പരാജയപ്പെട്ടതായി റിപ്പോർട്ട്.പ്രീമിയർ ലീഗ് ക്ലബ് സാസ കലജ്‌സിക്കിന് പകരക്കാരനായി മുന്‍ ചെല്‍സി ഫോര്‍വേഡിനെ എത്തിക്കാനുള്ള  ശ്രമത്തില്‍ ആണ്.ശനിയാഴ്ച ഉച്ചതിരിഞ്ഞ് സതാംപ്ടണിനെതിരായ മത്സരത്തില്‍ താരത്തിന് പരിക്കേറ്റിരുന്നു.അതിനാല്‍ അദ്ദേഹത്തിന്റെ സേവനം വൂള്‍വ്സിനു ദീര്‍ഗ കാലത്തേക്ക് ലഭിക്കാന്‍ പോകുന്നില്ല.

Wolves 'fail with first bid for Diego Costa work permit'

സമ്മർ ട്രാൻസ്ഫർ വിൻഡോ ഇപ്പോൾ അടച്ചിരിക്കുന്നതിനാൽ ഒരു ഫ്രീ ഏജന്റ്റിനെ കൊണ്ടുവരാനെ വൂള്‍വ്സിനു കഴിയുകയുള്ളൂ.ഓരോ പ്ലേയറുടെ അഡ്മിഷനും വിലയിരുത്തുന്നത് പോയിന്റുകള്‍ വെച്ചാണ്.പോയിന്‍റുകള്‍ താരത്തിനു വളരെ കുറവ് ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്.ഇതിനു കാരണം ജനുവരി മുതൽ കോസ്റ്റയ്ക്ക് ഒരു ക്ലബ് ഇല്ലാത്തതും 2018 മുതൽ താരം  സ്പെയിനിനായി ഒരു അന്താരാഷ്ട്ര മത്സരവും കളിച്ചിട്ടില്ല എന്നതും ആണ്.2021-ൽ താരം കളിച്ച  അത്‌ലറ്റിക്കോ മിനെറോ ട്രെബിള്‍ നേടിയത് കൂടുതല്‍ പോസിറ്റീവ് പോയിന്‍റുകള്‍ നേടാന്‍ സഹായിക്കും.കൂടാതെ പ്രീമിയർ ലീഗിലെ കോസ്റ്റയുടെ പ്രകടനം കാണിച്ച് കൊണ്ട് ഒരു അപ്പീല്‍ നല്‍കാന്‍ ആണ് വൂള്‍വ്സ് ശ്രമിക്കുന്നത്.അടുത്ത 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ശ്രമം നിരസിച്ചില്ലെങ്കിൽ കോസ്റ്റ ബുധനാഴ്ച വോൾവ്‌സിനൊപ്പം വൈദ്യപരിശോധനയ്ക്ക് വിധേയനാകും.

Leave a comment