EPL 2022 European Football Foot Ball Top News transfer news

ഫിര്‍മീഞ്ഞോക്ക് വേണ്ടി ജനുവരിയില്‍ നീക്കം നടത്താന്‍ ഒരുങ്ങി യുവന്‍റ്റസ്

September 6, 2022

ഫിര്‍മീഞ്ഞോക്ക് വേണ്ടി ജനുവരിയില്‍ നീക്കം നടത്താന്‍ ഒരുങ്ങി യുവന്‍റ്റസ്

ലിവർപൂൾ സ്‌ട്രൈക്കർ ജനുവരിയിൽ തന്റെ കരാറിന്റെ അവസാന ആറ് മാസത്തേക്ക് പ്രവേശിക്കുമ്പോൾ റോബർട്ടോ ഫിർമിനോയ്‌ക്കായി യുവന്റസ് ഒരു ഓഫര്‍ നല്‍കാന്‍ ഒരുങ്ങുന്നു.തന്റെ അവസാന മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും താരത്തിന്‍റെ കാര്യത്തില്‍ ലിവര്‍പൂളിനു ഒരു നല്ല വീക്ഷണം അല്ല എന്ന് വേണം കരുതാന്‍.എന്നാല്‍  താരത്തിന് ലിവര്‍പൂളില്‍ തുടരാന്‍ ആണ് താല്‍പര്യം.

Juventus lining up January Roberto Firmino move?

ഡിയോഗോ ജോട്ടയും പുതിയ സൈനിംഗ് ഡാർവിൻ ന്യൂനെസും സ്ട്രൈക്കര്‍ റോളില്‍ ഉള്ളതിനാല്‍ താരത്തിന്‍റെ സേവനം ക്ലബിന് അത്യന്താപേക്ഷിതം അല്ല എന്ന് വേണം കരുതാന്‍. ജനുവരി വരെ താരം ലിവര്‍പൂളുമായി ഒരു കരാര്‍ നീട്ടാന്‍ തയ്യാറായില്ല എങ്കില്‍ അടുത്ത സമ്മറില്‍  ഫിർമിനോയെ ഒരു ഫ്രീ ട്രാൻസ്ഫറിൽ സൈൻ ചെയ്യാനുള്ള പ്രീ-കോൺട്രാക്റ്റ്  ജനുവരിയില്‍  നല്‍കാന്‍ ആണ് യുവേ തീരുമാനിച്ചിരിക്കുന്നത്.

Leave a comment