European Football Foot Ball Top News

എസി മിലാന് ഇന്ന് ഓസ്ട്രിയൻ പരീക്ഷ.!

September 6, 2022

author:

എസി മിലാന് ഇന്ന് ഓസ്ട്രിയൻ പരീക്ഷ.!

സീരി എ ജേതാക്കളായ എസി മിലാൻ ഇന്ന് ചാമ്പ്യൻസ് ലീഗിൽ ഓസ്ട്രിയൻ ക്ലബ്ബ് ആയ റെഡ്ബുൾ സാൽസ്ബർഗിനെ നേരിടും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30 ന് സാൽസ്ബർഗിൻ്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. കഴിഞ്ഞ ദിവസം നടന്ന മിലാൻ ഡർബിയിൽ ഇൻ്റർമിലാനെ തോൽപ്പിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് എസി മിലാൻ്റെ വരവ്.

അതെ സമയം ഓസ്ട്രിയൻ ലീഗിലെ മികച്ച പ്രകടനം ചാമ്പ്യൻസ് ലീഗിലും ആവർത്തിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സാൽസ്ബർഗിൻ്റെ വരവ്. ഓസ്ട്രിയൻ ബുണ്ടെസ് ലീഗയിൽ നിലവിലെ ടേബിൾ ടോപ്പേഴ്സ് ആണ് സാൽസ്ബർഗ്. എന്തായാലും സ്വന്തം കാണികൾക്ക് മുന്നിൽ എസി മിലാനെ അട്ടിമറിക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ സാൽസ്ബർഗ് ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും എസി മിലാനും ലക്ഷ്യം വെയ്ക്കുന്നുണ്ടാകില്ല. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.

Leave a comment