EPL 2022 European Football Foot Ball Top News transfer news

മാഞ്ചസ്റ്റർ സിറ്റിയില്‍ തുടരുമെന്ന് പ്രഖ്യാപ്പിച്ച് ബെര്‍ണാര്‍ഡോ സില്‍വ

September 1, 2022

മാഞ്ചസ്റ്റർ സിറ്റിയില്‍ തുടരുമെന്ന് പ്രഖ്യാപ്പിച്ച് ബെര്‍ണാര്‍ഡോ സില്‍വ

പോർച്ചുഗൽ ഇന്റർനാഷണൽ താരം ബെര്‍നാര്‍ഡോ സില്‍വ ഈ സീസണില്‍  സിറ്റിയില്‍ തന്നെ തുടര്‍ന്നേക്കും എന്ന് വെളിപ്പെടുത്തി.താരത്തിനെ സൈന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും ഫ്രഞ്ച് ക്ലബായ പിഎസ്ജിയും വാര്‍ത്തകള്‍ സൃഷ്ട്ടിച്ചിരുന്നു.  താരത്തിനു ബാഴ്സയിലെക്ക് പോകണം എന്നായിരുന്നു.എന്നാല്‍ സാമ്പത്തിക ഞെരുക്കം കാരണം ഒരു ഒഫീഷ്യല്‍ ബിഡ് നല്‍കാനുള്ള അവസരം ബാഴ്സക്ക് ലഭിച്ചില്ല.

Bernardo Silva confirms Man City stay

ഈ അടുത്ത് നടന്ന അഭിമുഖത്തില്‍ താരം ക്ലബില്‍ തുടരും എന്ന് ക്ലബ് മാനേജ്മെന്റും കൂടാതെ പെപ്പ് ഗാര്‍ഡിയോള സിറ്റി ടീമിലെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു കളിക്കാരന്‍ ആണ് സില്‍വ എന്ന് പറഞ്ഞിരുന്നു.ഇപ്പോള്‍ ഇതാ താരത്തിന്‍റെ വായില്‍ നിന്നും അതെ കാര്യം തന്നെ വന്നിരിക്കുന്നു. താന്‍ സിറ്റിയിലെ ജീവിതം ആസ്വദിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം  , അവിടെ തന്‍റെ കരിയര്‍ തുടരാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നു.സ്പാനിഷ് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് വരാനിരിക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ സില്‍വയുടെ ഒപ്പിനു വേണ്ടി ബാഴ്സ വീണ്ടും  നീക്കങ്ങള്‍ നടത്തിയേക്കും.

Leave a comment