EPL 2022 European Football Foot Ball Top News transfer news

മാഞ്ചസ്റ്റർ സിറ്റി ജോഡികളായ സാം എഡോസി, ജുവാൻ ലാരിയോസ് എന്നിവര്‍ സതാംപ്ടണിലേക്ക്

September 1, 2022

മാഞ്ചസ്റ്റർ സിറ്റി ജോഡികളായ സാം എഡോസി, ജുവാൻ ലാരിയോസ് എന്നിവര്‍ സതാംപ്ടണിലേക്ക്

കൗമാര താരങ്ങളായ സാം എഡോസി, ജുവാൻ ലാരിയോസ് എന്നിവരെ സ്ഥിരമായ കരാറുകളിൽ ഒപ്പിടാൻ സതാംപ്ടൺ മാഞ്ചസ്റ്റർ സിറ്റിയുമായി കരാറിലെത്തിയതായി റിപ്പോർട്ട്.സിറ്റിയുടെ അക്കാദമിയില്‍ നിന്ന് ഈ സമ്മറില്‍ തന്നെ ഇതിനകം രണ്ടു സൈനിങ്ങുകള്‍ സതാംപ്ട്ടന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.ഏകദേശം 29 മില്യൺ യൂറോക്ക്  ഗാവിൻ ബസുനുവും റോമിയോ ലാവിയയും ഇപ്പോള്‍ സതാംപ്ട്ടന്‍ താരങ്ങളായി മാറിയിരിക്കുന്നു.

താരങ്ങളുടെ കരാറില്‍ ഒരു ബൈ-ബാക്ക് ക്ലോസുകൾ ഉണ്ടായിരിക്കുമെന്ന് ട്രാന്‍സ്ഫര്‍ വിദഗ്ദന്‍   റൊമാനോ കൂട്ടിച്ചേർത്തു.ജൂണിൽ മാൻ സിറ്റിയിൽ നിന്ന് ക്ലബിന്റെ  സീനിയർ റിക്രൂട്ട്‌മെന്റിന്റെ തലവനായി എത്തിയ ജോ ഷീൽഡ്‌സ് സതാംപ്ടണിന്റെ ട്രാൻസ്ഫർ ബിസിനസിനെ വളരെയധികം സ്വാധീനിച്ചിരിക്കുന്നു.അദ്ദേഹം അവിടെ ചിലവഴിച്ച കാലങ്ങളില്‍ പല ശ്രദ്ധേയമായ യുവ താരങ്ങളും സിറ്റി അക്കാദമിയില്‍ നിന്ന് പിറവി എടുത്തിരുന്നു.

 

 

 

 

Leave a comment