EPL 2022 European Football Foot Ball Top News transfer news

യുവ ബ്രസീലിയന്‍ താരത്തിന് വേണ്ടി ആഴ്സണല്‍ സമര്‍പ്പിച്ച ബിഡ് നിരസിക്കാന്‍ ഒരുങ്ങി പാൽമെറാസ്

September 1, 2022

യുവ ബ്രസീലിയന്‍ താരത്തിന് വേണ്ടി ആഴ്സണല്‍ സമര്‍പ്പിച്ച ബിഡ് നിരസിക്കാന്‍ ഒരുങ്ങി പാൽമെറാസ്

തോമസ് പാർട്ടിക്കും  മുഹമ്മദ് എൽനെനിക്കും  യഥാക്രമം തുടയ്ക്കും ഹാംസ്ട്രിംഗിനും പരിക്കേറ്റതിനാൽ, ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് മറ്റൊരു മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ ആഴ്സണൽ നോക്കുന്നു.അതിനാല്‍ ബ്രസീലിയന്‍ ക്ലബ് ആയ പാൽമെറാസിൽ നിന്ന് ഡാനിലോയെ സ്വന്തമാക്കാൻ ആഴ്സണൽ 20 മില്യൺ പൗണ്ട് വാഗ്ദാനം ചെയ്തിരിക്കുന്നു.ദി മിറർ ആണ് വാര്‍ത്ത‍ പുറത്തു വിട്ടത്.

Fabrizio Romano on Twitter: "Juventus are closing in on Leandro Paredes  deal. Medical scheduled on Wednesday morning in Paris, while documents will  be prepared. ⚪️⚫️ #Juventus Paredes only wanted to join Juve

പാരീസ് സെന്റ് ജെർമെയ്‌നിന്റെ ലിയാൻഡ്രോ പരേഡസും ഓരോപ്ഷനായി ആഴ്സണല്‍ കരുതിയിരുന്നു.എന്നാല്‍ താരം യുവന്‍റ്റസിലേക്കുള്ള നീക്കം പൂര്‍ത്തിയാക്കിയിരിക്കുന്നു.128 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടിയ താരത്തിനുള്ള ഓഫർ നിരസിക്കാൻ ആണ് ബ്രസീലിയന്‍ ക്ലബിന്‍റെ തീരുമാനം.2020ലും 2021ലും പാൽമിറാസിനൊപ്പം കോപ്പ ലിബർട്ടഡോർസ് നേടിയ ഡാനിലോയുടെ നിലവിലെ കരാറിൽ നാല് വർഷത്തിലേറെ അവശേഷിക്കുന്നു.

Leave a comment