EPL 2022 European Football Foot Ball Top News transfer news

ഡി യോങ്ങ് – മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാടകം ഇനിയും തുടരും

September 1, 2022

ഡി യോങ്ങ് – മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാടകം ഇനിയും തുടരും

റെഡ് ഡെവിൾസിന്റെ റഡാറിൽ തുടരുന്ന ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫ്രെങ്കി ഡി യോംഗിനു വേണ്ടി  വരാനിരിക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ തങ്ങളുടെ ശ്രമങ്ങള്‍ യുണൈറ്റഡ് തുടര്‍ന്നേക്കും.രണ്ടു ക്ലബുകള്‍ തമ്മില്‍ ഒരു ധാരണയില്‍ എത്തി എങ്കിലും വ്യക്തിപരമായ നിബന്ധനകൾ അംഗീകരിക്കുന്നതിൽ ആണ് യുണൈറ്റഡും ഡി യോങ്ങും തമ്മില്‍ പൊരുത്തകേട് സംഭവിച്ചത്.

Man United 'to reignite De Jong interest in future windows'

ഒടുവില്‍ ഒന്നും ഫലം ലഭിക്കാതെ വന്നപ്പോള്‍ ആണ് റയല്‍ താരമായ കസമീരോയെ യുണൈറ്റഡ്  സൈന്‍ ചെയ്തത്.അതോടെ ഡി യോങ്ങ് – യുണൈറ്റഡ്   അദ്ധ്യായം കഴിഞ്ഞു എന്ന് ധരിച്ചവര്‍ക്ക് തെറ്റി.ഡച്ച് താരത്തിനു വേണ്ടി അടുത്ത വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്റോയിലും നീക്കങ്ങള്‍ നടത്താന്‍ ആണ് ഡെവിള്‍സിന്റെ തീരുമാനം.അപ്പോഴേക്കും അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനുള്ള സാധ്യത അവര്‍ക്കുണ്ട് എങ്കില്‍ താരത്തിന്  യുണൈറ്റഡിലേക്ക് പോകുന്നതില്‍ വലിയ എതിര്‍പ്പ് ഉണ്ടാകാന്‍ ഇടയില്ല.എന്നാല്‍ പ്രീമിയര്‍ ലീഗിലെ ഇപ്പോഴത്തെ അവസ്ഥ വെച്ച് യുണൈറ്റഡിന് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കണമെങ്കില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടി ഇരിക്കുന്നു.

Leave a comment