European Football Foot Ball Top News transfer news

റൈറ്റ് ബാക്കിൽ ബാഴ്‌സലോണയുടെ മുൻഗണന ലക്ഷ്യം ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ തോമസ് മ്യൂനിയർ

August 30, 2022

റൈറ്റ് ബാക്കിൽ ബാഴ്‌സലോണയുടെ മുൻഗണന ലക്ഷ്യം ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ തോമസ് മ്യൂനിയർ

സമ്മർ ട്രാൻസ്ഫർ വിൻഡോ വ്യാഴാഴ്ച അവസാനിക്കുന്നതിന് മുമ്പ് ബാഴ്‌സലോണ ഇപ്പോഴും റൈറ്റ് ബാക്കിനെ സൈന്‍ ചെയ്യാനുള്ള ലക്ഷ്യത്തില്‍ ആണ്.യുവാൻ ഫോയ്ത്തിന്റെ ഇടക്കിടെയുള്ള   പരിക്ക് കാരണം ബൊറൂസിയ ഡോർട്ട്മുണ്ട് ഡിഫൻഡർ തോമസ് മ്യൂനിയര്‍ അവരുടെ ഇപ്പോഴത്തെ ആദ്യ ഓപ്ഷന്‍.ചെൽസി ക്യാപ്റ്റൻ സീസർ അസ്പിലിക്യൂറ്റ ലണ്ടനില്‍ തുടരാന്‍ ആഗ്രഹിച്ചത് ബാഴ്സക്ക്  വലിയൊരു തിരിച്ചടിയായിരുന്നു.ആഴ്സണൽ ഡിഫൻഡർ ഹെക്ടർ ബെല്ലറിനും ഒരു വിദൂര സാധ്യതയില്‍ ഉണ്ട്.

മ്യൂനിയറിന്റെ ഏജന്റുമാരുമായി ക്ലബ് ഈ അടുത്ത് ചര്‍ച്ച നടത്തിയിരുന്നു.താരത്തിനു ബാഴ്സയില്‍ ചേരാന്‍ ഏറെ ആഗ്രഹം ഉണ്ട് എന്നാല്‍ ഡോര്‍ട്ടുമുണ്ട് ആവശ്യപ്പെടുന്നത് 15 – 20 മില്യന്‍ യൂറോയാണ്.ഇത് ബാഴ്സ താരത്തിനു നല്‍കിയ മൂല്യത്തേക്കാള്‍ വളരെ ഉയര്‍ന്നതാണ്.സെര്‍ജിനോ ഡേസ്റ്റ് ഉണ്ടെങ്കിലും സാവി കഴിഞ്ഞ മത്സരങ്ങളില്‍  വിംഗ് ബാക്ക് പൊസിഷനില്‍  റൊണാള്‍ഡ് അറൂഹോയെയും കൂടാതെ കൂണ്ടേയെയും പരീക്ഷിച്ചു നോക്കിയിരുന്നു.എന്നാല്‍ ഒരു ക്ലാസ്സിക്ക് വിംഗ് ബാക്കിനെ തന്നെ ആണ് ബാഴ്സക്ക് ആവശ്യം എന്ന് സാവി ഇതിനകം  മനസ്സിലാക്കിയിരിക്കുന്നു.

Leave a comment