EPL 2022 European Football Foot Ball Top News transfer news

ആരോൺ വാൻ-ബിസാക്കയോട് ജനുവരി വരെയെങ്കിലും ടീമില്‍ തുടരാന്‍ ആവശ്യപ്പെട്ട് യുണൈറ്റഡ്

August 30, 2022

ആരോൺ വാൻ-ബിസാക്കയോട് ജനുവരി വരെയെങ്കിലും ടീമില്‍ തുടരാന്‍ ആവശ്യപ്പെട്ട് യുണൈറ്റഡ്

സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ഘട്ടങ്ങളിൽ ഓൾഡ് ട്രാഫോർഡ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരോൺ വാൻ-ബിസാക്കയെ അനുവദിക്കില്ല.ഡിയോഗോ ദലോട്ട് ടീമിന്റെ ആദ്യ ചോയിസ് റൈറ്റ് ബാക്ക് ആയതോടെ ബിസാക്കയുടെ ഭാവിയെ ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വന്നിരുന്നു.ഈ സീസണിൽ പ്രീമിയർ ലീഗ് ഫുട്‌ബോളിൽ നാല് മിനിറ്റ് മാത്രം കളിച്ച ഇംഗ്ലീഷ് താരത്തിനോട് ബാഴ്‌സലോണ ഉൾപ്പെടെ നിരവധി ക്ലബ്ബുകൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Man United 'make decision on Aaron Wan-Bissaka future'

ദി അത്‌ലറ്റിക് നല്‍കിയ വാര്‍ത്ത‍ അനുസരിച്ച് വെസ്റ്റ് ഹാം യുണൈറ്റഡും ക്രിസ്റ്റൽ പാലസും താരത്തിന്‍റെ സേവനം നേടിയെടുക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്.എന്നിരുന്നാലും ജനുവരി വരെയെങ്കിലും ഓൾഡ് ട്രാഫോർഡിൽ ദാലോട്ടിന് ഒരു  ഓപ്ഷന്‍ ബി ആയി താരം തുടരണം എന്നാണ് യുണൈറ്റഡ് മാനെജ്മെന്റ് ആഗ്രഹിക്കുന്നത്.ക്രിസ്റ്റല്‍ പാലസിലെ ശ്രദ്ധേയമായ 2018-19 കാമ്പെയ്‌ൻ കണ്ടു തൃപ്തിപ്പെട്ട റെഡ് ഡെവിള്‍സ് 50 മില്യൺ പൗണ്ട് നല്‍കിയാണ്‌ താരത്തിനെ ടീമിലേക്ക് കൊണ്ടുവന്നത്.എന്നാല്‍ ഓള്‍ഡ്‌ ട്രാഫോര്‍ഡില്‍ ഫോമില്‍ എത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

Leave a comment