Cricket Top News

വിശ്വസ്തൻ !!

August 29, 2022

വിശ്വസ്തൻ !!

പരിക്കിന്റെ പിടിയിലകപ്പെട്ടു മാറിനിന്ന കാലത്ത് ഹാർദ്ദിക് ഇല്ലാതെ തന്നെ ഇന്ത്യൻ ക്രിക്കറ്റ് മുന്നോട്ട് പോകുമെന്ന് വിശ്വസിച്ചിരുന്ന ഒരാളാണ് ഞാനും. ബട്ട്‌ തിരിച്ചു വരവിനു ശേഷമുള്ള ഹാർദ്ദിക് പാണ്ട്യ പഴയതിലും ഇമ്പോർട്ടന്റ് ആയൊരു കളിക്കാരനായി മാറുന്ന കാഴ്ച വിസ്മയിപ്പിക്കുന്നുണ്ട്.ഒരു മത്സരഫലം നിയന്ത്രിക്കാനുള്ള തന്റെ അസാധാരണമായ കഴിവ് ഒരിക്കൽ കൂടെ കാട്ടിത്തരുന്നു എന്നത് മാത്രമല്ല ഇന്ത്യ -പാക്കിസ്ഥാൻ പോലൊരു ഹൈ പ്രഷർ മാച്ച് തികച്ചും കൂളായി ഫിനിഷ് ചെയ്യുന്നു എന്നതാണ് പ്രധാനം..
ലോകക്രിക്കറ്റിലെ മികച്ച ഓൾ റൗണ്ടർമാരുടെ എലൈറ്റ് ലിസ്റ്റിൽ മുന്നിലായി തന്നെ കരിയർ അവസാനിപ്പിക്കുമെന്ന് നിസ്സംശയം പറയാവുന്ന പ്ലെയർ.140പ്ലസ് ക്ളോക്ക് ചെയ്യുന്ന നാലോവറുകൾ എറിയാനും മിഡിൽ ഓർഡറിൽ മത്സരങ്ങൾ ഫിനിഷ് ചെയ്യാനുമുള്ള മികവുള്ള പേസ് ബൗളിംഗ് ഓൾ റൗണ്ടർ ഒരു ടീമിന് നൽകുന്ന ബാലൻസ് നിങ്ങളുടെ മുന്നിലുണ്ട്.
ഹാർഡ് ലെങ്ത് പന്തുകൾ കൊണ്ട് രണ്ടു ടീമിലെയും പേസർമാർ ബാറ്റ്‌സ്മാൻമാരെ അലട്ടിയ മത്സരത്തിൽ ഹാരിസ് റൗഫ് എറിഞ്ഞ ഷോർട്ട് പിച്ച് പന്തുകളിൽ ഹാർദ്ദിക് കളിച്ച ടോപ് ഷോട്ടുകൾ തന്നെയാണ് കളിയിൽ ഇന്ത്യയുടെ പിടി മുറുക്കിയത്, എബവ് ഓൾ രണ്ടു ഷോട്ടുകളും കൃത്യമായി ഡീപ് മിഡ് വിക്കറ്റിനും വൈഡ് ലോങ്ങ്‌ ഓണിനും ഇടയിലൂടെ പ്ലെസ് ചെയ്ത രീതിയാണ് വിസ്മയിപ്പിച്ചത്.ടോപ് ക്ലാസ് ഓൾ റൗണ്ടർ..കടുത്ത സമ്മർദ്ദത്തിലും അസാധാരണമാം വിധം കൂൾ &കംപോസ്ഡ്.
content by  – Sangeeth
Leave a comment