EPL 2022 European Football Foot Ball Top News transfer news

ജൂഡ് ബെല്ലിംഗ്ഹാമുമായി ലിവർപൂള്‍ വാക്കാല്‍ ഉള്ള കരാറില്‍ എത്തിയിരിക്കുന്നു

August 28, 2022

ജൂഡ് ബെല്ലിംഗ്ഹാമുമായി ലിവർപൂള്‍ വാക്കാല്‍ ഉള്ള കരാറില്‍ എത്തിയിരിക്കുന്നു

ബൊറൂസിയ ഡോർട്ട്മുണ്ട് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാമുമായി ലിവർപൂള്‍ വാക്കാല്‍ ഉള്ള കരാറില്‍ എത്തിയതായി റിപ്പോർട്ട്.ഫുട്ബോൾ ഇൻസൈഡർ ആണ് വാര്‍ത്ത‍ പുറത്ത് വിട്ടിരിക്കുന്നത്.സെപ്തംബർ ഒന്നിന് മുമ്പ് തങ്ങളുടെ മധ്യനിര ശക്തമാക്കാൻ റെഡ്സ് ആഗ്രഹിക്കുന്നുവെങ്കിലും നിലവിലെ ട്രാൻസ്ഫർ വിൻഡോയിൽ അവർ ബെല്ലിംഗ്ഹാമിനെ സൈൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല.കൂടാതെ ഈ സമ്മറില്‍ മിഡ്ഫീൽഡറെ വിൽക്കാൻ ഡോർട്ട്മുണ്ട് തയ്യാറല്ല.

Liverpool have agreement with Dortmund's Bellingham?

ലിവര്‍പൂള്‍ ജനുവരി  വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്റോയില്‍ ഒരു ഒഫീഷ്യല്‍ ബിഡ് സമര്‍പ്പിച്ചേക്കും.നിലവിലെ കരാറിൽ മൂന്ന് വർഷം ശേഷിക്കുന്ന ബെല്ലിംഗ്ഹാം, ഈ സീസണിൽ ഡോർട്ട്മുണ്ടിനായി എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. റയല്‍ മാഡ്രിഡ്‌ താരത്തിനെ സൈന്‍ ചെയ്യാന്‍ പല വട്ടം താല്‍പര്യം ഡോര്‍ട്ടുമുണ്ടിനെ   അറിയിച്ചിരുന്നു.എന്നാല്‍ അടുത്ത സമ്മറില്‍ നീക്കം നടത്താന്‍ ആയിരുന്നു റയലിന്റെ തീരുമാനം.

Leave a comment