EPL 2022 Foot Ball Top News

ക്ലബ് റെക്കോർഡ് തുകക്ക് ലൂക്കസ് പക്കീറ്റ വെസ്റ്റ് ഹാമിലേക്ക്

August 26, 2022

ക്ലബ് റെക്കോർഡ് തുകക്ക് ലൂക്കസ് പക്കീറ്റ വെസ്റ്റ് ഹാമിലേക്ക്

ഡേവിഡ് മോയസും വെസ്റ്റ് ഹാമും വിട്ടുകൊടുക്കാൻ തയ്യാറല്ല. ബ്രസീലിയൻ സെൻസേഷൻ, ലൂക്കസ് പക്കീറ്റയെ 51 മില്യൺ പൗണ്ട് മുടക്കി ടീമിൽ എത്തിക്കാൻ പോകുന്നു. വെസ്റ്റ് ഹാമും ലിയോണും തമ്മിൽ വാക്കാൽ ധാരണ ആയിട്ടുണ്ട്. മെഡിക്കലിന് വേണ്ടി താരം നാളെ ലണ്ടനിൽ എത്തും എന്ന് അറിയാൻ സാധിച്ചിരിക്കുന്നു.

എ.സി. മിലാനിൽ നിന്ന് 2020ൽ ഫ്രഞ്ച് ക്ലബ് ആയ ലിയോണിൽ വന്നതിന് ശേഷം പക്കീറ്റക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ സീസണിൽ ലീഗിൽ മാത്രം 9 ഗോളുകളും 6 അസിസ്റ്റുമായി മികച്ച പ്രകടനമാണ് താരം കാഴ്ച്ച വെച്ചത്. ക്രീയേറ്റീവ് മിഡ്‌ഫീൽഡർ ആയ അദ്ദേഹം, വിങ്ങർ – ഡിഫെൻസിവ് മിഡ്‌ഫീൽഡർ എന്നീ പൊസിഷൻസിലും ഉപയോഗിക്കാൻ പറ്റുന്ന താരമാണ്. ബ്രസീലിയൻ ടീമിലെയും സ്ഥിരം അംഗമായി അദ്ദേഹം മാറി കഴിഞ്ഞിരിക്കുന്നു.

ആഴ്‌സണൽ ഏറെ നോക്കിയ താരമാണ് പക്കീറ്റ. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് താരം മറ്റൊരു ലണ്ടൻ ക്ലബ്ബിലേക്ക്. ഡെക്ലൻ റൈസ് – പക്കീറ്റ കൂട്ട് കേട്ട് ഗംഭീരമായിരിക്കും എന്ന് തന്നെ വിശ്വസിക്കണം. പ്രീമിയർ ലീഗ് കൂടുതൽ ആവേശത്തിലേക്ക്.

Leave a comment