Tennis Top News

യുഎസ് ഓപ്പണില്‍നിന്നും പിന്മാറി നൊവാക് ജോക്കോവിച്ച്

August 26, 2022

author:

യുഎസ് ഓപ്പണില്‍നിന്നും പിന്മാറി നൊവാക് ജോക്കോവിച്ച്

കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വീണ്ടും തിരിച്ചടി. ഈ മാസം 29-ന് ആരംഭിക്കുന്ന യുഎസ് ഓപ്പണില്‍നിന്ന് താരം പിന്മാറി. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് തവണ ജേതാവും 21 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുമുള്ള ജോക്കോവിച്ച് ഇത്തവണയും ഔദ്യോഗിക പ്രവേശന പട്ടികയിലുണ്ടായിരുന്നു.

എന്നാല്‍ വാക്‌സിന്‍ എടുക്കാത്തതിനാല്‍ അദ്ദേഹത്തിന് യുഎസില്‍ പ്രവേശിക്കുന്നതിനായി സാധിക്കില്ല എന്നതിനാലാണ് പിൻമാറ്റം. വാക്‌സിനെടുക്കാത്തതിനാല്‍ ജോക്കോയ്ക്ക് നഷ്ടമാകുന്ന രണ്ടാം ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റാണിത്. ഇക്കാരണത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. സെർബിയൻ താരത്തിന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കഴിയാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ സ്റ്റേസി അല്ലസ്റ്റര്‍ പറഞ്ഞു.

Leave a comment